ഇന്ത്യയിൽനിന്ന് കടത്തിയ 15 കോടിയുടെ ടിപ്പുസുൽത്താന്റെ സിംഹാസന താഴികക്കുടം ലണ്ടനിൽ ലേലത്തിന്

കടത്തിക്കൊണ്ടു വന്ന മുതൽ കയറ്റുമതി നിരോധനത്തോടെ ലേലത്തിന് വെച്ചിരിക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൻവിവാദമായിരിക്കുകയാണ്

Update: 2022-09-07 10:40 GMT

ഇന്ത്യയിൽനിന്ന് ബ്രീട്ടീഷുകാർ കടത്തിക്കൊണ്ടുപോയ 15 കോടി വിലമതിക്കുന്ന ടിപ്പുസുൽത്താന്റെ സിംഹാസനത്തിന്റെ മേലെയുള്ള താഴികക്കുടം ലണ്ടനിൽ ലേലത്തിന്. യു.കെ ഗവൺമെൻറിന്റെ ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെൻറാണ് ഈ അമൂല്യ വസ്തു ലേലത്തിന് വെച്ചിരിക്കുന്നത്. ഇതരരാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കുള്ള താഴികക്കുടം യു.കെയിലെ ഗാലറികളോ സ്ഥാപനങ്ങളോ വാങ്ങുമെന്നാണ് ഗവൺമെൻറ് പ്രതീക്ഷിക്കുന്നത്.

1.5 മില്യൺ പൗണ്ട് വിലയുള്ള താഴികക്കുടം സ്വർണം, മാണിക്യം, വജ്രം, മരതകം എന്നിവ ചേർത്താണ് നിർമിച്ചിരിക്കുന്നത്. സുവർണ കടുവയാണ് താഴികക്കുടത്തിലുള്ളത്. മൈസൂർ കടുവയെന്നാണ് ടിപ്പു സുൽത്താൻ വിളിക്കപ്പെട്ടിരുന്നത്. ഇതിനെ പ്രതീകവത്കരിച്ച് നിർമിച്ചതാണ് സിംഹാസനത്തിന്റെ താഴികക്കുടം. 18ാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യൻ ആഭരണ നിർമണ വൈദഗധ്യം വ്യക്തമാക്കുന്നതാണ് ഈ സൃഷ്ടി. 2009 വരെ ഈ താഴികക്കുടം എവിടെയാണെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ കടത്തിക്കൊണ്ടു വന്ന മുതൽ കയറ്റുമതി നിരോധനത്തോടെ ലേലത്തിന് വെച്ചിരിക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൻവിവാദമായിരിക്കുകയാണ്.

Advertising
Advertising





ടിപ്പുസുൽത്താന്റെ (സി. 1787-93) പരാജയത്തോടെ ബ്രിട്ടീഷ് പട്ടാളം കയ്യിലാക്കിയ സിംഹാസനം പൊട്ടിപ്പോകുകയായിരുന്നു. 1799 ൽ ശ്രീരംഗപട്ടണത്തിൽ വെച്ച് നടന്ന യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതോടെയാണ് അമൂല്യ വസ്തുക്കൾ ബ്രിട്ടീഷുകാർ കൈക്കലാക്കിയത്. അക്കൂട്ടത്തിൽപ്പെട്ടതാണ് കടുവതലയുള്ള സിംഹസനത്തിന് മുകളിൽ സ്ഥാപിച്ച താഴികക്കുടം.




 എക്‌സ്‌പോർട്ട് ലൈസൻസ് അപേക്ഷ സംബന്ധിച്ച തീരുമാനം 2022 ഫെബ്രുവരി 11 വരെ നീട്ടിയിരിക്കുകയാണ്. ജൂൺ 11 വരെ മാറ്റിവെക്കാനും സാധ്യതയുണ്ട്. റിവ്യൂങ് കമ്മിറ്റി ഓൺ ദി എക്‌പോർട്ട് ഓഫ് വർക്ക്‌സ് ഓഫ് ആർട്ട് ആൻഡ് ഒബ്ജക്ട്‌സ് ഓഫ് കൾച്ചറൽ ഇൻററസ്റ്റ് (RCEWA) ഉപദേശപ്രകാരമായിരിക്കും മന്ത്രിയുടെ തീരുമാനം. 18ാം നൂറ്റാണ്ടിന്റെ ആംഗ്ലോ ഇന്ത്യൻ ചരിത്രത്തിലെ അമൂല്യ വസ്തുവായാണ് ബ്രിട്ടീഷ് ഗവൺമെൻറ് കാണുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News