ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈജിപ്തില്‍ തുടക്കം; പ്രധാന കാര്യങ്ങൾ ഹമാസ് അംഗീകരിച്ചതായി കരുതുന്നെന്ന് ട്രംപ്

ബന്ദിമോചനവുംജയിലിൽ അടക്കപ്പെട്ട ഫലസ്തീനികളെ വിട്ടയക്കലിലും ആദ്യഘട്ട ചർച്ച

Update: 2025-10-07 01:12 GMT
Editor : ലിസി. പി | By : Web Desk

കെയ്റോ: ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈജിപ്തിലെ ശറമുശൈഖിൽ തുടക്കം.ഈജിപ്തിലെ ശറമുശൈഖിൽ ഹ​മാ​സ്, ഇ​സ്രാ​യേ​ൽ പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ മ​ധ്യ​സ്ഥ​ർ വ​ഴിയുള്ള പ്രാ​ഥ​മി​ക സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. യു.​എ​സ് പ്ര​സി​ഡ​ന്റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്റെ ഗ​സ്സ പ​ദ്ധ​തി പ്ര​കാ​രം ബ​ന്ദി മോ​ച​ന​വും ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളെ വി​ട്ട​യ​ക്ക​ലും സു​ര​ക്ഷി​ത​മാ​യി ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് ഒ​ന്നാം​ഘ​ട്ട ച​ർ​ച്ച. ഇ​രു ക​ക്ഷി​ക​ൾ​ക്കു​മി​ട​യി​ൽ ​​ഈ​ജി​പ്ത്, ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളാണ്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്തുന്നത്​. ട്രം​പി​​ന്റെ പ​ശ്ചി​മേ​ഷ്യ​ൻ​ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ട്രം​പി​ന്റെ മ​രു​മ​ക​ൻ ജാ​രെ​ദ് കു​ഷ്ന​ർ എ​ന്നി​വ​രും ഈ​ജി​പ്തി​​ലു​ണ്ട്. ഖ​ത്ത​റി​ൽ ഇ​സ്രാ​യേ​ൽ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച മു​തി​ർ​ന്ന നേ​താ​വ് ഖ​ലീ​ൽ അ​ൽ​ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഹ​മാ​സി​നെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​ത്.

Advertising
Advertising

ന​യ​കാ​ര്യ മ​ന്ത്രി റോ​ൺ ഡെ​ർ​മ​റാ​ണ് ഇ​സ്രാ​യേ​ൽ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. ചർച്ച ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നതായും പ്രധാന കാര്യങ്ങൾ ഹമാസ്​ അംഗീകരിച്ചതായാണ്​ താൻ കരുതുന്നതെന്നും യു.എസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ പറഞ്ഞു. എല്ലാവരും പിന്തുണക്കുന്ന കരാറിനെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പോസിറ്റീവായാണ്​ കാണുന്നത്​. ബന്ദിമോചന കരാറിനെ നെഗറ്റീവായി കാണരുതെന്ന്​ താൻ നെതന്യാഹുവിനോട്​ പറഞ്ഞിട്ടില്ലെന്നും ട്രംപ്​ ചൂണ്ടിക്കാട്ടി. എത്ര ദിവസത്തിനുള്ളിൽ ചർച്ച പൂർത്തീകരിക്കണം എന്ന്​ വ്യവസ്ഥയില്ലെന്ന്​ വൈറ്റ്​ ഹൗസും പ്രതികരിച്ചു. ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈനിക പിൻമാറ്റത്തിന്‍റെ ഇടം, ബന്ദികൾക്ക്​ പകരം വിട്ടയക്കേണ്ട ഫലസ്തീൻ തടവുകാർ ആരൊക്കെ എന്നതു സംബന്ധിച്ചും ചർച്ച നടക്കും.

വെടിനിർത്തൽ ചർച്ചക്കിടയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്​. ഇന്നലെ 21 പേർ കൊല്ലപ്പെടുകയും 98 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഹമാസ്​ നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി സൈനികർക്ക്​ പരിക്കേറ്റു. ഗസ്സയിലേക്ക്​ സഹായം വിലക്കിയ ഇസ്രായേൽ നടപടി കടുത്ത മാനുഷിക ദുരന്തത്തിന്​ വഴിയൊരുക്കിയതായി യു.എൻ ഏജൻസികൾ കുറ്റപ്പെടുത്തി.

ഗസ്സയിൽ ജീവൻരക്ഷാ സേവനത്തിനായി 9 മില്യൻ ഡോളർ വകയിരുത്തിയതായി യു. എൻ ഹ്യുമാനിറ്റേറിയൻ സമിതി മേധാവി ടോം ഫ്​ളെച്ചർ പറഞ്ഞു. എന്നാൽ ഗസ്സയിൽ സഹായ വിതരണത്തിന്​ അനുമതി നൽകാനുള്ള യു.എൻ അഭ്യർഥന ഇസ്രായേൽ അംഗീകരിച്ചിട്ടില്ല. ഇസ്രായേൽ നാടുകടത്തിയ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ ത്യുൻബർഗ്​ ഗ്രീസിലെത്തി. വൻ സ്വീകരണമാണ്​ ഇവർക്ക്​ ലഭിച്ചത്​. ഗ്ലോബൽ സുമുദ്​ ഫ്ലോട്ടിലയുടെ ഭാഗമായെത്തി ഇസ്രായേൽ സൈന്യത്തിന്‍റെ പിടിയിലായ തങ്ങൾക്ക്​ വലിയ തോതിൽ മർദനവും അധിക്ഷേപവും നേരിട്ടതായി ആക്​റ്റിവിസ്​റ്റുകൾ പരാതിപ്പെട്ടു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News