ഹാര്‍വാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം വിലക്കിയ ട്രംപിന് തിരിച്ചടി; നടപടി താൽക്കാലികമായി തടഞ്ഞ് ഫെഡറൽ കോടതി

ഇന്ത്യയിൽ നിന്നടക്കം നിരവധി വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലകളിലൊന്നാണ് ഹാർവാഡ്

Update: 2025-05-23 01:42 GMT
Editor : Lissy P | By : Web Desk

വാഷിങ്ടണ്‍: ഹാര്‍വാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം.നിലവിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ മറ്റു സർവകലാശാലകളിലേക്ക് മാറണമെന്നാണ് നിർദേശം.അല്ലാത്തപക്ഷം വിദ്യാർഥികളുടെ വിസ റദ്ദ് ചെയ്യുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. നടപടി ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു.

ഹാര്‍വാഡ് സർവകലാശാലയിലെ മൊത്തം വിദ്യാർഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.ഹാർവാഡിലെ 6800 വിദേശ വിദ്യാർഥികളെ ഈ നടപടി ബാധിച്ചേക്കും. സ്റ്റുഡന്റ് ഗ്രൂപ്പുകളുടെ അധികാരം  കുറയ്ക്കണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ കുറിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യണം, ഡിഇഐ പരിപാടികൾ റദ്ദാക്കണം തുടങ്ങിയവയായിരുന്നു  ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ.

Advertising
Advertising

ഹാർവാഡ് സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൻ ഡോളറിന്റെ ഫെഡറൽ സഹായം നേരത്തെ യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരുന്നു.ഹാർവാഡ് അടക്കമുള്ള സർവകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രകടനങ്ങളുടെ പേരിലും സർക്കാർ ധനസഹായം തടഞ്ഞുവച്ചിരുന്നു. ഗവൺമെന്റ് ആവശ്യപ്പെട്ട ഹാർവാഡിലെ വിദേശ വിദ്യാർഥികളുടെ പൂർണ വിവരങ്ങൾ അടുത്ത 72 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ വിവാദ നടപടികൾക്കെതിരെ കോടതി രംഗത്തെത്തി.

വിദേശ വിദ്യാർഥികളുടെ വീസ സ്റ്റാറ്റസ് നിർത്തലാക്കുന്നതും, അവരെ അറസ്റ്റ് ചെയ്ത് തടവിൽ വെക്കുന്നതും ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. നടപടി നിയമാനുസൃതമല്ലെന്നാണ് ഹാർവാഡ് സർവകലാശാലയുടെ പ്രതികരണം. ഇന്ത്യയിൽ നിന്നടക്കം നിരവധി വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലകളിലൊന്നാണ് ഹാർവാഡ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News