ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എസ്

ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കടലിൽ കടന്നുപോകുന്ന ഇസ്രായേലിന്റെയും ഇസ്രായേലിനെ പിന്തുണക്കുകയും ചെയ്യുന്ന കപ്പലുകൾക്ക്​ നേരെ ഹൂതികൾ വ്യാപക ആക്രമണം നടത്തിയിരുന്നു

Update: 2025-01-24 02:39 GMT

വാഷിങ്ടൺ: യമനിലെ ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എസ്. ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ  ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേൽ അനുകൂല കപ്പലുകൾ  ഹൂതികൾ പിടിച്ചെടുക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു.

ഹൂതികളുടെ പ്രവർത്തനങ്ങൾ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരന്മാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കും ആഗോള സമുദ്ര വ്യാപാരത്തിനും ഭീഷണിയാണെന്ന് ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സംഘടനക്ക് കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.

ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേലിന്റെയും ഇസ്രായേലിനെ പിന്തുണക്കുകയും ചെയ്യുന്ന കപ്പലുകൾക്ക്​ നേരെ ഹൂതികൾ വ്യാപക ആക്രമണം നടത്തിയിരുന്നു. രണ്ട് കപ്പലുകൾ മുക്കുകയും ഒരു കപ്പൽ പിടി​ച്ചെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, 2023 നവംബറിൽ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ജീവനക്കാരെ ഹൂതികൾ മോചിപ്പിച്ചു. യുക്രെയ്ൻ, ബൾഗേറിയ, ഫിലിപ്പിൻസ്, മെക്സി​ക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് മോചിപ്പിച്ചത്. ഇസ്രായേൽ- ഹമാസ് വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News