Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: ഇസ്രായേൽ ബന്ദികളെ വിട്ടയക്കാൻ ഹമാസ് വിട്ടയച്ചതിന് പിന്നാലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ നിന്ന് 1,716 ഫലസ്തീനി ബന്ദികളെ ഇസ്രായേൽ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്രായേൽ ജയിലുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 ഫലസ്തീനികൾ ഉൾപ്പെടെയുള്ളവരെ വെസ്റ്റ് ബാങ്ക്, ജെറുസലേം എന്നിവിടങ്ങളിൽ വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖാൻ യൂനിസിലുള്ള നാസർ മെഡിക്കൽ കോംപ്ലക്സിൽ ഫലസ്തീനി ബന്ദികളെ സ്വീകരിക്കാൻ റെഡ് ക്രോസ് ബസും മറ്റ് നിരവധി റെഡ് ക്രോസ് വാഹനങ്ങളും എത്തിയാതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള സംഘം ബന്ദികളെ സ്വീകരിക്കാൻ കാത്തുനിൽക്കുയാണ്. കുടുംബങ്ങളിലെക്ക് പോകുന്നതിന് മുമ്പ് ബന്ദികൾ മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകും.
മോചിതരായ തടവുകാരെ സ്വീകരിക്കാൻ ആയിരക്കണക്കിന് ഫലസ്തീനികളാണ് ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുള്ളത്. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനുള്ള പ്രതീക്ഷയിലാണ്. മുൻ കൈമാറ്റത്തിന്റെ പശ്ചാത്തലത്തിൽ മോചിപ്പിക്കപ്പെട്ട തടവുകാർ പലപ്പോഴും കഠിനമായ സാഹചര്യങ്ങളിൽ മാസങ്ങളോളം തടങ്കലിൽ കഴിഞ്ഞതിനുശേഷം ക്ഷീണിതരും, ദുർബലരും, പോഷകാഹാരക്കുറവുള്ളവരുമായി തിരിച്ചെത്തുമെന്നാണ് മെഡിക്കൽ സ്റ്റാഫ് പറയുന്നു. കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ പലരും മാനസികമായി തളർന്നുപോയതായും വിവരിക്കപ്പെടുന്നു.