'​ഗസ്സയിൽ അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കും. ബന്ദികളുടെ മൃത​ദേഹം കൈമാറാൻ വിസമ്മതിച്ചാൽ നടപടിയുണ്ടാകും';ട്രംപ്

വെടിനിർത്തൽ ലംഘിച്ച്​ ഗസ്സയിലെ ദേർ അൽ ബലാഹിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെയും 4 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു

Update: 2025-10-26 03:04 GMT

Photo: Special arrangement

​ഗസ്സ സിറ്റി: സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഗസ്സയിൽ അന്താരാഷ്ട്ര സൈന്യത്തെ ഉടൻ വിന്യസിക്കുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. അവശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങൾ ഒട്ടും വൈകാതെ കൈമാറണമെന്നും ഹമാസിനോട്​ ട്രംപ്​. ഗസ്സയിൽ ഹമാസിൻറെ അറുപത്​ ശതമാനം തുരങ്കങ്ങൾ ഇപ്പോഴും ശക്തമെന്ന്​ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്​സ് പ്രതികരിച്ചു​. ഗസ്സയിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല്​ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു.

ഗസ്സയിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര സേനാ വിന്യാസം ഉടൻ ഉണ്ടാകുമെന്നാണ്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സേനയിൽ ഏതൊക്കെ രാജ്യങ്ങൾ പങ്കാളിത്തം വഹിക്കുമെന്ന്​ ട്രംപ്​ വെളിപ്പെടുത്തിയില്ല. ബന്ദികളുടെ അവശേഷിച്ച 13 മൃതദേഹങ്ങൾ ഉടൻ കൈമാറണമെന്നും അടുത്ത 48 മണിക്കൂർ ഇക്കാര്യം താൻ നിരീക്ഷിക്കുമെന്നും ട്രംപ്​ പറഞു. ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാൻ വിസമ്മതിച്ചാൽ ഗസ്സയിൽ വിന്യസിക്കുന്ന അന്താരാഷ്ട്ര സേന അനിവാര്യമായ നടപടി സ്വീകരിക്കമെന്നും ട്രംപ്​ മുന്നറിയിപ്പ്​ നൽകി.

Advertising
Advertising

അതേസമയം, ഗസ്സയിലെ നുസൈറാത്തിൽ ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല്​ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ ലംഘിച്ച്​ ഗസ്സയിലെ ദേർ അൽ ബലാഹിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലും 4 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗ​സ്സ​യി​ൽ ഒ​ക്ടോ​ബ​ർ പ​ത്തി​ന് വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വന്നതിന് ശേ​ഷം ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 97 ഫ​ല​സ്തീ​നി​ക​ളാണ് ഇതിനോടകം കൊ​ല്ല​പ്പെ​ട്ടത്. വെ​സ്റ്റ് ബാ​ങ്കി​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്ക് നേ​രെ സൈ​നി​ക​രും ഇ​സ്രാ​യേ​ലി അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രും അ​തി​ക്ര​മം തു​ട​രു​ക​യാ​ണ്. ഗസ്സയിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ള 15,000 പേരാണുള്ളത്​.

ഹമാസിനെതിരെ സൈനിക നടപടി തുടരണമെന്ന്​ ഇസ്രായേലിലെ തീ​വ്ര വലതുപക്ഷ മന്ത്രി സ്​മോട്രിക്​ ഇന്നലെ നിർദേശിച്ചിരുന്നു. ഫലസ്തീൻ അതോറിറ്റിയെ ഗസ്സ ഭരണത്തിൽ ഉൾപ്പെടുത്തരുത്​ എന്നതുൾപ്പടെ ഇസ്രയേൽ മന്നോട്ടുവെച്ച ആവശ്യങ്ങൾ അമേരിക്ക അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്​. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News