ഞങ്ങള്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല; വാര്‍ത്താ വായനക്കിടെ പരാതിയുമായി അവതാരകന്‍

സാമ്പിയന്‍ മാധ്യമപ്രവര്‍ത്തകനായ കബിന്ദ കലിമിനയാണ് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ശമ്പളം കിട്ടിയിട്ടില്ലെന്ന പരാതിയുമായി രംഗത്ത് എത്തിയത്

Update: 2021-06-30 07:31 GMT
Editor : Jaisy Thomas | By : Web Desk

വാര്‍ത്താ വായനക്കിടെ ശമ്പളം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി ടിവി അവതാരകന്‍. സാമ്പിയന്‍ മാധ്യമപ്രവര്‍ത്തകനായ കബിന്ദ കലിമിനയാണ് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ശമ്പളം കിട്ടിയിട്ടില്ലെന്ന പരാതിയുമായി രംഗത്ത് എത്തിയത്.

Full View

കെന്‍മാര്‍ക്ക് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‍വര്‍ക്കിലെ(കെ.ബി.എന്‍ ടിവി ന്യൂസ്) വാര്‍ത്താ അവതാരകനാണ് കലിമിന. ന്യൂസ് ബുള്ളറ്റിനിടെ പ്രധാനപ്പെട്ട തലക്കെട്ടുകള്‍ വായിച്ച ശേഷം കലിമിന നേരെ തന്‍റെ തൊഴിലിടത്തിലെ പ്രശ്നത്തിലേക്ക് കടക്കുകയായിരുന്നു. ''ഞങ്ങളും മനുഷ്യരാണ്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ശമ്പളം നല്‍കണം. നിർഭാഗ്യവശാൽ, ഞങ്ങൾക്ക് കെ.ബി.എന്‍ ഞങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ല'' വാര്‍ത്താ വായനക്കിടെ കലിമിന പറഞ്ഞു. അതെ, ഞാൻ തത്സമയ വാർത്താവതരണത്തിനിടയിലാണ് അത് ചെയ്തത്. മിക്ക മാധ്യമപ്രവർത്തകരും കാര്യങ്ങൾ തുറന്നു പറയാൻ ഭയപ്പെടുന്നു അതിനർത്ഥം മാധ്യമപ്രവർത്തകർ തുറന്നു സംസാരിക്കരുത് എന്നല്ല", വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

Advertising
Advertising

എന്നാല്‍ കലിമിനയുടെ ആരോപണങ്ങളെ കെ.ബി.എന്‍ ടിവി നിഷേധിച്ചു. കലിമിന മദ്യപിച്ചിരുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കെ.ബി.എന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

Full View

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News