ഫാക്ടറിയിലെ നിറയെ ചോക്ലേറ്റുള്ള ടാങ്കിൽ വീണ ജോലിക്കാരെ രക്ഷപ്പെടുത്തി

ജീവനക്കാരെ നേരിട്ട് ടാങ്കിൽ നിന്ന് പുറത്തെടുക്കാനായില്ലെന്നും ദ്വാരമുണ്ടാക്കിയാണ് രക്ഷിച്ചതെന്നും സൂപ്പർവൈസർ

Update: 2022-06-11 11:36 GMT
Advertising

ഫാക്ടറിയിലെ നിറയെ ചോക്ലേറ്റുള്ള ടാങ്കിൽ വീണ രണ്ടു ജോലിക്കാരെ രക്ഷപ്പെടുത്തി. മാർസ് എംഎം ഫാക്ടറിയുടെ പെൻസിൽവാനിയയിലെ ഫാക്ടറിയിൽ അപകടത്തിൽപ്പെട്ട രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി അസിസ്റ്റൻറ് സൂപ്പർവൈസർ നിക് ഷോൺബെർഗെർ പറഞ്ഞു. ഇവരിലൊരാളെ ഹെലികോപ്ടർ ഉപയോഗിച്ചാണ് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ നേരിട്ട് ടാങ്കിൽ നിന്ന് പുറത്തെടുക്കാനായില്ലെന്നും ദ്വാരമുണ്ടാക്കിയാണ് രക്ഷിച്ചതെന്നും സൂപ്പർവൈസർ പറഞ്ഞു. ഇവർ എങ്ങനെയാണ് ചോക്ലേറ്റ് ടാങ്കിൽ വീണതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.


പുറംകരാർ ഏറ്റെടുത്ത കമ്പനിക്കായി ടാങ്കിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ജീവനക്കാർ ടാങ്കിൽ വീണതെന്ന് പ്രാദേശിക മാധ്യമത്തോട് അധികൃതർ പറഞ്ഞു. പെൻസിൽവാനിയ ഹെർഷിയിൽ നിന്ന് 12 മൈൽ അകലെയുള്ള ഈ ഫാക്ടറിയിൽ നിന്നാണ് എം ആൻഡ് എം, ഡോവ് ചോക്ലേറ്റ് എന്നിവ നിർമിക്കുന്നത്.

Two workers rescued after they fell into tank full of chocolate.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News