കോവിഡ് കാലത്ത് കൈത്താങ്ങായി: മലയാളിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പുരസ്കാരം

Update: 2021-06-01 13:22 GMT
Editor : Suhail | By : Web Desk
Advertising

കോവിഡ് ഭീതിയിൽ ഉലഞ്ഞ ബ്രിട്ടീഷ് ജനതക്ക് സഹായവും പിന്തുണയും നൽകിയ മലയാളിയെ ആദരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇംഗ്ലണ്ടില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി പ്രഭു നടരാജനും കുടുംബത്തിനുമാണ് കോവിഡ് സഹായപ്രവർത്തനങ്ങളുടെ പേരിൽ ബ്രിട്ടന്റെ അം​ഗീകാരം തേടിയെത്തിയത്.

സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ വിവിധ മേഖലയിലുള്ളവർക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതിവാരം നൽകുന്ന 'പോയിന്റ്സ് ഓഫ് ലൈറ്റ്' അവാർഡാണ് പ്രഭു നടരാജനും കുടുംബത്തിനും ലഭിച്ചത്. കോവിഡ‍് ദുരിതത്തിനിടെ ആവശ്യക്കാർക്ക് ഭക്ഷണവും ചോക്ലേറ്റുകളും സമ്മാനങ്ങളുമായി നടരാജനും കുടുംബവും ബ്രിട്ടീഷ് ജനതയുടെ സഹായത്തിനെത്തുകയായിരുന്നു. സാന്താ ക്ലോസിന്റെയും സൂപ്പർ ഹീറോകളുടെയും വേഷമണിഞ്ഞുകൊണ്ടായിരുന്നു സംഘം നൂറ് കണക്കിന് പേർക്ക് ആശ്വാസം പകർന്നത്.

Full View

2020 മാർച്ചിൽ യു.കെയിൽ എത്തിയ പ്രഭു നടരാജൻ, എത്തിയ ഉടനെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് ദുരിതകാലം ജോലിക്ക് വരെ ഭീഷണിയായെങ്കിലും, കൂടെയുള്ളവർക്ക് സഹായവുമായി ചെല്ലാൻ തന്നെ നടരാജനും കുടുംബവും തീരുമാനിക്കുകയായിരുന്നു.

നൂറ് കണക്കിന് പേർക്ക് ഭക്ഷണമെത്തിച്ചതിന് പുറമെ, പതിനായിരത്തിലേറെ ചോക്ലേറ്റുകളാണ് ഇവർ ന​ഗരത്തിലുടനീളം വിതരണം ചെയ്തത്. ഇതിന് പുറമെ, അവശ്യക്കാർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ഫുഡ് ബാങ്കും നടരാജൻ സ്ഥാപിച്ചതായി അഭിനന്ദനമറിയിച്ച് കൊണ്ട് പ്രധാനമന്ത്രിയുെടെ ഓഫീസ് അയച്ച കുറപ്പില്‍ പറയുന്നു. കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് സഹായം ചെയ്യനുള്ള പ്രോത്സാഹനമായതെന്ന് പ്രഭു നടരാജനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പ്രഭു നടരാജന്റെ പിതാവ് കോവിഡ‍് ബാധിച്ചാണ് മരിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ പതിനൊന്ന് ബന്ധുക്കളും 22 സുഹൃത്തുക്കളും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തനിക്ക് ലഭിച്ച അം​ഗീകാരം കോവിഡ് ബാധിച്ച് മരിച്ച ഉറ്റവർക്കായി സമർപ്പിക്കുന്നതായും പ്രഭു നടരാജൻ പറഞ്ഞു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News