അമേരിക്കയില്‍ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിനും റിപ്പബ്ലിക്കന്‍ പാർട്ടിക്കും നിർണായകം

435 പ്രതിനിധി സഭ സീറ്റുകളിലേക്കും സെനറ്റിലെ നിർണായകമായ 35 സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്

Update: 2026-11-03 02:04 GMT

വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്. യുഎസ് കോൺഗ്രസിന്‍റെ നിയന്ത്രണം ആരുടെ കൈകളിൽ എത്തുമെന്ന് തീരുമാനിക്കുന്ന നിർണായക തെരഞ്ഞെടുപ്പാണിത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണത്തുടർച്ചയുടെ ശക്തി അളക്കുന്ന ഈ തെരഞ്ഞെടുപ്പ്, രാജ്യത്തിന്റെ ഭാവി രാഷ്ട്രീയ ഗതിയെ മാറ്റിമറിക്കും.

435 പ്രതിനിധി സഭ സീറ്റുകളിലേക്കും സെനറ്റിലെ നിർണായകമായ 35 സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും മുതലെടുത്ത് കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി. പരന്പരാഗത വോട്ടർമാർ കൈവിട്ടുപോകുമോ എന്ന ആശങ്കയിൽ റിപ്പബ്ലിക്കൻ ക്യാമ്പും വലിയ പ്രചാരണമാണ് അവസാന ഘട്ടത്തിൽ അഴിച്ചുവിട്ടത്. ഫലം ഡെമോക്രാറ്റുകൾക്ക് അനുകൂലമായാൽ, അത് ട്രംപ് ഭരണകൂടത്തിന്റെ അടുത്ത രണ്ട് വർഷത്തെ നയങ്ങൾക്കും നിയമനിർമ്മാണങ്ങൾക്കും വലിയ തടസ്സങ്ങൾ സൃഷ്ടിക്കും.

Advertising
Advertising

കുടിയേറ്റം, ഗർഭച്ഛിദ്രാവകാശങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയ്ക്കൊപ്പം അമേരിക്കയുടെ ആഗോള വിദേശനയങ്ങളെയും ഈ ജനവിധി സ്വാധീനിക്കും. പ്രധാന നഗരങ്ങളിലും നിർണായക സ്വിംഗ് സ്റ്റേറ്റുകളിലും കനത്ത പോളിംഗ് നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ പ്രവചനാതീതമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തെയും ബാധിക്കും. ഇറാനെതിരെ ട്രംപ് ആക്രമണം പുനരാരംഭിക്കുമോയെന്നും ലോകത്തിന് ആശങ്കയുണ്ട്.

അതേസമയം പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണ്. ഇറാൻ കരാർ ആഗ്രഹിക്കുന്നുണ്ടെന്നും അത് ചിലപ്പോൾ നടന്നേക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ സൈനിക നടപടി വേണ്ടിവന്നേക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ട്രംപിന്‍റെ നിലപാട് മാറ്റം.

മധ്യസ്ഥ രാജ്യങ്ങൾ മുഖേന ചർച്ച മുന്നോട്ട് പോകുന്നതായി ഇറാനും സ്ഥിരീകരിച്ചു. ഉപരോധങ്ങൾ പിൻവലിക്കുകയും ഇറാന്‍റെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യാതെ അമേരിക്കയുമായി കരാറോ ഹോർമുസ് കടലിടുക്ക് തുറക്കലോ ഉണ്ടാകില്ലെന്ന് വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഈ വ്യക്തമാക്കി. ആക്രമണം ഉണ്ടായാൽ ഇറാൻ ജനതക്കൊപ്പം നിലയുറപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് പുടിൻ ഉറപ്പ് നൽകിയെന്ന് ഇറാൻ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News