'അന്വേഷണം പൂർത്തിയാകുംമുമ്പേ ഇതൊക്കെ എങ്ങനെ പറയും': സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ചെയർമാനെതിരെ നെതന്യാഹു

കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണ്ടയിടത്ത് നെതന്യാഹുവിന്റെ വലതുപക്ഷ മുന്നണിക്ക് 53 സീറ്റുകളെ ലഭിച്ചുള്ളൂ

Update: 2026-11-02 13:57 GMT

തെൽ അവീവ്: തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ നടന്നതായുള്ള ആരോപണങ്ങൾ ശരിവെച്ചാൽ പോലും ഫലത്തെ ബാധിക്കില്ലെന്ന സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ചെയർമാന്റെ പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി. 

തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മേൽ 'കറുത്ത മേഘങ്ങൾ' നിഴലിച്ചു നിൽക്കുകയാണെന്ന് ലിക്കുഡ് പാർട്ടി ആരോപിച്ചു. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ തന്നെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ  സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് സോൾബെർഗിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും ലിക്കുഡ് പാര്‍ട്ടി എക്സിൽ കുറിച്ചു.

Advertising
Advertising

"വിദേശ ധനസഹായം സംബന്ധിച്ച ആരോപണങ്ങൾ വളരെ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന ജസ്റ്റിസ് സോൾബെർഗ്, അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നത് അങ്ങേയറ്റം സംശയസ്പദമാണ്. തെരഞ്ഞെടുപ്പിന്റെ സുതാര്യത സംരക്ഷിക്കുന്നതിനായി ദ്രുതഗതിയിലുള്ളതും സമഗ്രവുമായ അന്വേഷണം വേണം. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ് ഫലത്തിന്മേൽ കറുത്ത മേഘങ്ങൾ വീണുതന്നെ കിടക്കും"- ലിക്കുഡ് പാര്‍ട്ടി പറഞ്ഞു. 

വെറും 4,612 വോട്ടുകളുടെ വ്യത്യാസത്തിലാണ് അറബ് പാർട്ടിയായ 'റാം' ന് ഒരു സീറ്റ് ലഭിച്ചതെന്നും, ആ വോട്ടുകൾ വലതുപക്ഷ സഖ്യത്തിന് ലഭിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലവും ഇസ്രായേലിന്റെ രാഷ്ട്രീയ സാഹചര്യവും പൂർണ്ണമായും മാറുമായിരുന്നുവെന്നും ലിക്കുഡ് പറയുന്നു. അതേസമയം കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണ്ടയിടത്ത് നെതന്യാഹുവിന്റെ വലതുപക്ഷ മുന്നണിക്ക് 53 സീറ്റുകളും പ്രതിപക്ഷ സഖ്യത്തിന് 67 സീറ്റുകളുമാണ് ലഭിച്ചത്. അതിനാൽ ഒരു സീറ്റിന്റെ മാറ്റം കൊണ്ട് തെരഞ്ഞെടുപ്പ് ഫലം എങ്ങനെ പൂർണ്ണമായി മാറുമെന്ന ചോദ്യമാണ് നെതന്യാഹുവിന്റെ ആരോപണത്തിന് മറുപടിയായി ഉയരുന്നത്. 

തെരഞ്ഞെടുപ്പില്‍ കൃത്രിമമൊന്നും നടന്നിട്ടില്ലെന്ന് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് നോം സോൾബെർഗ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലായിരുന്നു സോൾബെർഗിന്റെ പ്രസ്താവന. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News