ഒമാന്‍ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

13 നാവികരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍

Update: 2026-11-03 08:44 GMT

Representational Image

ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് ഇന്ത്യന്‍ പതാകയേന്തിയ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു നാവികന്‍ കൊല്ലപ്പെട്ടതായും 13 പേരെ രക്ഷപ്പെടുത്തിയതായും കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. ഗുജറാത്ത് സ്വദേശിയായ ഗന്ധര്‍ നഹിം അജിജ് എന്നയാളാണ് മരിച്ചത്. ഇന്നലെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. രക്ഷപ്പെട്ടവര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കുമെന്നും കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

അല്‍-ജുസുഫി എന്ന കപ്പലിന് നേരെയാണ് ഇന്നലെ ഒമാന്‍ തീരത്ത് ആക്രമണമുണ്ടായത്. 13 നാവികരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിക്കുകയായിരുന്നെന്ന് മന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. രക്ഷപ്പെട്ട നാവികരെയും മരിച്ച നാവികന്റെ ഭൗതികശരീരവും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ഒമാനിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് മന്ത്രി അറിയിച്ചു. 

Advertising
Advertising


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News