എല്ലാ ദീപാവലിക്കും സ്വർണം വേണമെന്ന് ഭർതൃവീട്ടുകാർ; സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി

സംഭവത്തിൽ ഭർത്താവ്, അമ്മായിയമ്മ, അമ്മായിയപ്പൻ, നാത്തൂൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു

Update: 2026-11-03 11:47 GMT

പൂനെ: പൂനെയിൽ ഭർതൃവീട്ടിലെ പീഡനം കാരണം യുവതി ജീവനൊടുക്കി. പൂനെയിലെ മുകുന്ദ് നഗറിൽ എംബിഎ ബിരുദധാരിയായ 29കാരിയായ പായൽ അക്ഷയ് സാംബ്രെയാണ് ഭർതൃ വീട്ടിൽ ജീവനൊടുക്കിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അക്ഷയ്, അമ്മായിയമ്മ മംഗൾ അരവിന്ദ് സാംബ്രെ, അമ്മായിയപ്പൻ അരവിന്ദ് സാംബ്രെ, നാത്തൂൻ അക്ഷത എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

2019ലായിരുന്നു പായലിന്റെയും അക്ഷയ് സാംബ്രെയുടെയും വിവാഹം. ദമ്പതികൾക്ക് ഒരു മകളുമുണ്ട്. വിവാഹ ശേഷം ഭർത്താവ്, അമ്മായിയമ്മ, അമ്മായിയപ്പൻ, നാത്തൂൻ എന്നിവർ ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും എല്ലാ വർഷവും ദീപാവലി സമയം അഞ്ച് മുതൽ പത്ത പവനോളം സ്വർണം ആവശ്യപ്പെട്ടിരുന്നതായും യുവതിയുടെ വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Advertising
Advertising

ഈ വർഷത്തെ ദീപാവലിക്ക് സ്വർണം നൽകാൻ സാധിക്കില്ലെന്ന് ഭർത്താവ് അക്ഷയിയെ യുവതിയുടെ വീട്ടുകാർ അറിയിച്ചിരുന്നു. ഇതിൽ വലിയ മനോവിഷമത്തിലായിരുന്നു പായലെന്നും കുടുംബം പറയുന്നു. ഭർതൃമാതാവുമായി വാക്കുതർക്കമുണ്ടായതിനെക്കുറിച്ചും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരാണ് ഉത്തരവാദിയെന്ന് അവസാനമയച്ച മെസേജിൽ പറയുന്നുണ്ടെന്നും വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആത്മഹത്യയ്ക്ക് പിന്നാലെ ബന്ധുക്കളടക്കം 15 മുതൽ 20 ഓളം പേർ ചേർന്ന് യുവതിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളിൽ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളും 1961ലെ സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് സ്വഗേറ്റ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News