നാഷണൽ കോൺഫറൻസിൽ കലഹം; ആഗാ റൂഹുല്ല മെഹ്ദി എംപി സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു

അധികാരത്തിലെത്തിയപ്പോൾ കശ്മീരിന്‍റെ പ്രത്യേക പദവിക്കായുള്ള ആവശ്യം പാർട്ടി മാറ്റിവെച്ചുവെന്ന് വിമർശനം

Update: 2026-11-03 12:07 GMT

ആഗാ റൂഹുല്ല മെഹ്ദി- ഒമര്‍ അബ്ദുല്ല 

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിന് (എൻസി) കനത്ത തിരിച്ചടിയായി ശ്രീനഗർ ലോക്‌സഭാ എംപിയും പ്രമുഖ ഷിയാ നേതാവുമായ ആഗ സയ്യിദ് റൂഹുള്ള മെഹ്ദിയുടെ രാജി. എംപി സ്ഥാനത്തിന് പുറമെ  പാർട്ടിയിൽ നിന്നും മെഹ്ദി രാജിവെച്ചു.

പിതാവ് ആഗ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് ബഡ്ഗാമിൽ സംഘടിപ്പിച്ച വൈകാരികമായ ചടങ്ങിലാണ് അദ്ദേഹം തൻ്റെ തീരുമാനം പ്രഖ്യാപിച്ചത്. 

നാഷണൽ കോൺഫറൻസുമായുള്ള 24 വർഷത്തെ ബന്ധം അവസാനിപ്പിച്ച റൂഹുള്ളയുടെ രാജിക്കത്ത് ലോക്‌സഭാ സ്പീക്കർ അംഗീകരിക്കുന്നതോടെ ശ്രീനഗർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങും.

Advertising
Advertising

പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. അധികാരത്തിലെത്തിയപ്പോൾ കശ്മീരിന്‍റെ പ്രത്യേക പദവിക്കായുള്ള ആവശ്യം പാർട്ടി മാറ്റിവെച്ചുവെന്നും സംസ്ഥാന പദവി മാത്രമായി ആവശ്യം ചുരുക്കിയെന്നും മെഹ്ദി രാജിക്കത്തില്‍ പറയുന്നു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി നേരത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വസതിക്ക് മുന്നിൽ റുഹുള്ളയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. ഇതോടെ പാർട്ടി നേതൃത്വവുമായി അദ്ദേഹം അകന്നു. എം.പി സ്ഥാനം പാർട്ടിയുടേതാണെന്നും വിയോജിപ്പുണ്ടെങ്കിൽ രാജി വെക്കണമെന്നും എൻസി നേതൃത്വം അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. 

മൂന്ന് തവണ ജനപ്രതിനിധിയായ ബഡ്ഗാം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൻ.സി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് ഇറങ്ങാനും അദ്ദേഹം വിസമ്മതിച്ചു. ഇതിനിടെയിലാണ് അദ്ദേഹം രാജിപ്രഖ്യാപിക്കുന്നത്. തൽക്കാലം മറ്റൊരു പാർട്ടിയിലും ചേരാൻ പദ്ധതിയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. പകരം യുവാക്കളെ അണിനിരത്തിയുള്ള പുതിയ രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ ഉമർ അബ്ദുള്ള സർക്കാരിനെ അട്ടിമറിക്കാൻ താൻ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News