ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം; ചെങ്കടലിൽ രണ്ട് കപ്പലുകൾ ആക്രമിച്ച് ഹൂതികൾ

സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്രം അനുവദിക്കില്ലെന്ന നെതന്യാഹുവി​െൻറ നിലപാടിനെതിരെ യു.എസ്​ സെനറ്റർമാർ

Update: 2024-01-19 00:58 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: തുടർച്ചയായ അഞ്ചാം തവണയും ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക. അമേരിക്കയുടേത്​ ഉ​ൾപ്പെടെ രണ്ട്​ കപ്പലുകൾക്ക്​ നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. സൻആ ഉൾപ്പെടെ ഹൂതി സൈനിക കേ​ന്ദ്രങ്ങളിൽ ഇന്നലെ വൈകീട്ടും അർധരാത്രിയും​ ആക്രമണം നടത്തിയതായി അമേരിക്ക സ്​ഥിരീകരിച്ചു. ഹുദൈദയിലെ ഏതാനും സൈനിക സന്നാഹങ്ങളും ആക്രമണത്തിൽ തകർത്തതായി യു.എസ്​ സെൻട്രൽ കമാൻറും വ്യക്തമാക്കി​. ഹൂതികളുമായി തുറന്ന ഏറ്റുമുട്ടലിനില്ലെന്നും  സൈനികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്​ഞാബദ്ധമാണെന്ന്​ പെൻറഗൺ അറിയിച്ചു. ഇസ്രായേലിലേക്ക്​ തിരിക്കാൻ ശ്രമിച്ച കപ്പലുകൾക്ക്​ നേരെയാണ്​ ഇന്നലെ ആക്രമണം നടത്തിയതെന്ന്​ ഹൂതികൾ അറിയിച്ചു. ചെങ്കടൽ മേഖലയിൽ സംഘർഷം മൂർഛിക്കുന്നത്​ വലിയ ആശങ്കയോടെയാണ്​ മേഖലയിലെ രാജ്യങ്ങൾ നോക്കി കാണുന്നത്​.

Advertising
Advertising

അതേസമയം, ഗ​സ്സ​യി​ല്‍ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​കയാണ്​. ഗസ്സയിൽ ആകെ മരണം 24,620 ആയി. 61, 830 പേർക്കാണ്​ പരിക്കേറ്റു​. തെ​ക്ക​ൻ ഗ​സ്സ ന​ഗ​ര​മാ​യ റ​ഫ​യി​ൽ വീ​ടി​നു​നേ​ർ​ക്കു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രി​ൽ പ​കു​തി​യും കു​ട്ടി​ക​ളാണ്. ഗ​സ്സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും സ​മാ​ധാ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തിഅ​റ​ബ് നേ​താ​ക്ക​ൾ അ​മേ​രി​ക്ക​ൻ, യൂ​റോ​പ്യ​ൻ സ​ർ​ക്കാ​റു​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു. ഇ​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം രൂ​പ​വ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തിയെന്ന്​ മു​തി​ർ​ന്ന അ​റ​ബ് പ്ര​തി​നി​ധി​യെ ഉ​ദ്ധ​രി​ച്ച് ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ്​റി​പ്പോ​ർ​ട്ട് ചെ​യ്​തു. വൈകാതെ അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ൾ ​പ​ദ്ധ​തി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽസ​മ​ർ​പ്പി​ക്കുമെന്നും റിപ്പോർട്ട്​ പറയുന്നു.

ഗസ്സയിൽ ബന്ദികൾക്ക്​ മരുന്ന്​ കൈമാറിയെന്ന്​ ഖത്തർ അറിയിച്ചു. രണ്ട്​ വിമാനങ്ങളിലായാണ്​ മരുന്ന്​ ഈജിപ്​ത്​ മുഖേന ഗസ്സയിൽ എത്തിച്ചത്​. 24 മ​ണി​ക്കൂ​റി​നി​ടെ 60 ഫ​ല​സ്തീ​ൻപോ​രാ​ളി​ക​ളെ വ​ധി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഗ​സ്സ സി​റ്റി​യി​ലെ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽഅ​ൽ ഖു​ദ്സ്ടി.​വി ന്യൂ​സ്ഡ​യ​റ​ക്ട​ർ വാ​ഇ​ൽ ഫ​നൂ​ന കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം രൂക്ഷമായി. ഏതു സമയവും ലബനാനുമായി തുറന്ന യുദ്ധത്തിന്​ സാധ്യതയുണ്ടെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി.

​ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ 60,000ത്തോ​ളം ഫ​ല​സ്തീ​നി​ക​ൾചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭയു​ടെ അ​ടി​യ​ന്ത​ര ആ​രോ​ഗ്യ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. ഫലസ്​തീൻ ജനത അനുഭവിക്കുന്ന കൊടും ക്രൂരതകൾ അമേരിക്കൻ ജനതയുടെ ഉറക്കം കെടുത്തുന്നതായി യു.എസ്​ സെനറ്റർ ബെർണി സാൻഡേഴ്​സ്​. കൂടുതൽ സെനറ്റർമാർ ഇസ്രായേലിനെതിരെ രംഗത്തുവന്നു. ഇർബിലിലെ യു.എസ്​ സൈനിക കേന്ദ്രത്തിനു നേരെ വീണ്ടും ആക്രമണം നടത്തിയെന്ന്​ ഇറാഖിലെ ഇസ്​ലാമിക്​ റെസിസ്​റ്റൻസ്​ വിഭാഗം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News