വിമാനത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ച യാത്രക്കാരിയെ ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ടു

ടെക്സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരിയാണ് പ്രശ്‌നമുണ്ടാക്കിയത്

Update: 2021-07-13 06:40 GMT

വിമാനത്തില്‍ നിന്നും പുറത്തേക്ക് ചാടാന്‍ ശ്രമിച്ച യാത്രക്കാരിയെ ജീവനക്കാര്‍ കെട്ടിയിട്ടു. ടെക്സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരിയാണ് പ്രശ്‌നമുണ്ടാക്കിയത്.

മാനസിക നില തെറ്റിയതുപോലെ പെരുമാറിയ യുവതി ഒരു മണിക്കൂര്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം നിയന്ത്രണാതീതമായതോടെയാണ് ജീവനക്കാര്‍ യാത്രക്കാരിയെ സീറ്റില്‍ ബലമായി പിടിച്ചിരുത്തി ടേപ്പുപയോഗിച്ച് കെട്ടിയിട്ടത്. സ്ത്രീയെ കെട്ടിയിട്ടിരിക്കുന്നതിന്‍റെയും ഇവര്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

മൂന്ന് മണിക്കൂറോളം വിമാനം വൈകിയതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നു യാത്രക്കാരി. യാത്ര ആരംഭിച്ച് കുറച്ചു സമയത്തിന് ശേഷം സീറ്റില്‍ നിന്നും എഴുന്നേറ്റ് വിമാനത്തില്‍നിന്ന് പുറത്തിറങ്ങാനായി വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. യാത്രക്കാരിയെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരെ ഇവര്‍ ഉപദ്രവിച്ചതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News