ഇനി ജയിൽ 'വ്‌ളോഗ്'; വൈറലാകാൻ വിമാനം തകർത്ത യൂട്യൂബർക്ക് 20 വർഷം തടവുശിക്ഷ

കയ്യിലൊരു സെൽഫി സ്റ്റിക്കുമായാണ് ട്രെവർ വിമാനത്തിൽ നിന്ന് എടുത്ത് ചാടുന്നത്. ഇതുവരെ മൂന്ന് മില്യൺ ആളുകളാണ് വീഡിയോ കണ്ടത്.

Update: 2023-05-12 12:50 GMT
Editor : banuisahak | By : Web Desk

കാഴ്‌ചക്കാരെ കൂട്ടാനും ട്രെൻഡിങ്ങിൽ ഇടംപിടിക്കാനും എന്തുവഴിയും തിരഞ്ഞെടുക്കാൻ തയ്യാറാണ് ചില യൂട്യൂബേഴ്‌സ്‌. ഇങ്ങനെ വൈറലാകാൻ ഒരു വിമാനം തകർത്തിരിക്കുകയാണ് ട്രെവർ ജേക്കബ് എന്ന യൂട്യൂബർ. തന്റെ പ്രൈവറ്റ് എയർപ്ലെയ്‌നാണ് താഴെയിട്ട് തകർത്തത്. വീഡിയോ വൈറലായെങ്കിലും ട്രെവർ ജേക്കബിനെ ഫെഡറൽ ജയിലിൽ 20 വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ് കോടതി.

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) 29കാരനായ ട്രെവറിന്റെ സ്വകാര്യ പൈലറ്റ് സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്‌തു. കഴിഞ്ഞ വർഷമാണ് ട്രെവർ വിമാനം തകർത്ത വീഡിയോ പങ്കുവെച്ചത്. ഇതുവരെ മൂന്ന് മില്യൺ ആളുകളാണ് വീഡിയോ കണ്ടത്.

Advertising
Advertising

Full View

കേസെടുത്തതിന് പിന്നാലെ 2021 ഡിസംബറിൽ കാലിഫോർണിയയിലെ ലോസ് പാഡ്രെസ് ദേശീയ വനത്തിൽ തകർന്നു വീണ ചെറിയ സിംഗിൾ എഞ്ചിൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ട്രെവർ മനഃപൂർവം നശിപ്പിച്ചതായി അധികൃതർ പറയുന്നു.

'ഐ ക്രാഷ്‌ഡ്‌ മൈ പ്ലെയിൻ' എന്ന ക്യാപ്‌ഷനോടെ പങ്കുവെച്ച വീഡിയോയിൽ ട്രെവർ വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടുന്നത് കാണാം. വിമാനം തകരാറിലാണെന്നായിരുന്നു ട്രെവറിന്റെ വാദം. കയ്യിലൊരു സെൽഫി സ്റ്റിക്കുമായാണ് ട്രെവർ വിമാനത്തിൽ നിന്ന് എടുത്ത് ചാടുന്നത്. വിമാനത്തിലുടനീളം ക്യാമറകൾ സ്ഥാപിച്ചിരുന്നതിനാൽ നിയന്ത്രണം വിട്ട് വനത്തിലേക്ക് വീഴുന്നതും തകരുന്നതും വീഡിയോയിൽ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.

യഥാർത്ഥ അപകടമാണെന്നായിരുന്നു വാദമെങ്കിലും ട്രെവർ ആദ്യം പാരച്യൂട്ട് ധരിച്ചിരുന്നതാണ് കെണിയായത്. ഏവിയേഷൻ അധികൃതർ ചോദ്യം ചെയ്‌തതിൽ ട്രെവർ കുറ്റം സമ്മതിക്കുകയും ചെയ്‌തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News