Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഷാ ആലം: തനിക്കെതിരായ വ്യാജവാർത്തകളിൽ പ്രതികരിച്ച് മതപ്രഭാഷകൻ സാക്കിർ നായിക്. രോഗം ബാധിച്ച് ചികിത്സയിലാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ കിംവദന്തികളാണെന്ന് സാക്കിർ നായിക് പറഞ്ഞു.
അവകാശവാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സാക്കിർ നായികിന്റെ അഭിഭാഷകൻ അക്ബർദിൻ അബ്ദുൾ കാദിർ പറഞ്ഞു. പ്രചരിക്കുന്ന വ്യാജ വാർത്തകളെ അസംബന്ധമെന്നാണ് സാക്കിർ നായിക് വിശേഷിപ്പിച്ചത്. പ്രാദേശിക പോർട്ടലായ മലേഷ്യാകിനിയോടായിരുന്നു സാക്കിറിന്റെ പ്രതികരണം. എയ്ഡ്സ് രോഗവുമായി ബന്ധപ്പെട്ട് മലേഷ്യയിലെ ക്ലാങ് താഴ്‌വരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സാക്കിർ ചികിത്സയിലാണെന്ന തരത്തിലായിരുന്നു ഇന്ത്യൻ മാധ്യമങ്ങളിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചത്.
സാക്കിറിന്റെ ജനപ്രീതിയും സ്വാധീനവും കാരണം അദ്ദേഹത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്താനുള്ള ശ്രമമായിരുന്നു വ്യാജപ്രചരണമെന്ന് അക്ബർദിൻ അബ്ദുൾ കാദിർ പറഞ്ഞു. അവസാനമായി കണ്ടുമുട്ടിയപ്പോൾ അദ്ദേഹം ആരോഗ്യവാനായിരുന്നെന്നുവെന്നും വ്യാജ ആരോപണങ്ങൾ നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അക്ബർദിൻ കൂട്ടിച്ചേർത്തു.