സൗദിയിലെ അസീറിൽ വാഹനാപകടം: മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു
കാസർകോട് വലിയപറമ്പ സ്വദേശിയും ഉഡുപ്പി കുന്ദാപുര സ്വദേശിയുമാണ് മരിച്ചത്

അമ്മാർ അഹമ്മദ്, എ.ജി. റിയാസ്
റിയാദ്: സൗദിയിലെ അസീറിൽ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ അബഹയിൽ നിന്നു 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദ എന്ന സ്ഥലത്തായിരുന്നു അപകടം.
സെൻട്രൽ പോയിൻറ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിലെ റീജ്യനൽ ഓഫീസിൽ സ്റ്റാഫ് മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാർ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ വാഹനത്തിന് പിറകിൽ സൗദി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു.
Next Story
Adjust Story Font
16

