കർണാടകയിൽ 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ
പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളുമാണെന്ന് പൊലീസ് പറഞ്ഞു.

- Updated:
2026-01-04 09:27:28.0

ബംഗളൂരു: കർണാടകയിൽ 13കാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം. 14-15 വയസുകാരായ മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം ഇവിടെയെത്തിയ ആൺകുട്ടികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും മൂന്ന് ആൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി- ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു.
പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗത്തിന്റെ വീഡിയോ തങ്ങളുടെ കൈയിലുണ്ടെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇവരുടെ മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Adjust Story Font
16
