Quantcast

'നയപ്രഖ്യാപന പ്രസംഗം രണ്ട് വരി മാത്രം വായിച്ച് ഗവർണർ ഇറങ്ങിപ്പോയി, തടയാൻ ശ്രമിച്ച് കോൺഗ്രസ് എംഎൽഎമാർ'; കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കി കേന്ദ്ര നടപ്പാക്കിയ വിബി- ജി റാം ജി പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാനാണ് 10 ദിവസത്തെ സംയുക്ത നിയമസഭാ സമ്മേളനം വിളിച്ചത്

MediaOne Logo
നയപ്രഖ്യാപന പ്രസംഗം രണ്ട് വരി മാത്രം വായിച്ച് ഗവർണർ ഇറങ്ങിപ്പോയി, തടയാൻ ശ്രമിച്ച് കോൺഗ്രസ് എംഎൽഎമാർ; കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ
X

ബംഗളൂരു: കർണാടക നിയമസഭയിലും സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി ഗവർണർ. രണ്ട് വരി മാത്രം വായിച്ച ഇറങ്ങിപ്പോയ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിനെ കോൺഗ്രസ് എംഎൽഎമാർ തടയാൻ ശ്രമിച്ചത് നാടകീയതകൾക്ക് കാരണമായി.

''സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭാതിക വികസനം ഇരട്ടിയാക്കാൻ എന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കർണാടക'' എന്ന് ഹിന്ദിയിൽ പറഞ്ഞതിന് പിന്നാലെ ഗവർണർ നിയമസഭ വിടുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതിന് സമാനമായ നടപടികളാണ് കർണാടകയിലും കണ്ടത്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കി കേന്ദ്ര നടപ്പാക്കിയ വിബി- ജി റാം ജി പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാനാണ് 10 ദിവസത്തെ സംയുക്ത നിയമസഭാ സമ്മേളനം വിളിച്ചത്. തൊഴിലുറപ്പ് പദ്ധതി തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

നയപ്രഖ്യാപന പ്രസംഗം സർക്കാരിന്റെ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ വായിക്കാതിരുന്നത്. കോൺഗ്രസ് പ്രവർത്തകർ തടയാൻ ശ്രമിച്ചപ്പോൾ മാർഷലികൾ ഇടപെട്ടാണ് ഗെഹ്‌ലോട്ടിനെ പുറത്തെത്തിച്ചത്. ഗവർണർ ഭരണഘടനാ മര്യാദകൾ ലംഘിക്കുകയാണെന്നും കേന്ദ്രത്തിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.

ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ഗവർണർ പരാജയപ്പെട്ടെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

TAGS :

Next Story