തമിഴ്നാട്ടിൽ മുസ്‌ലിം ലീഗ് നേതാക്കള്‍ എസ്ഡിപിഐ ആസ്ഥാനത്ത്
ഭരണകക്ഷിയായ ഡിഎംകെ ഉൾപ്പെടെ എസ്ഡിപിഐയും മുസ്‌ലിം ലീഗും ഒരേ മുന്നണിയുടെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നത്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ എസ്ഡിപിഐ സംസ്ഥാന ആസ്ഥാനം സന്ദർശിച്ചു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും എംപിയുമായ നവാസ് കനിയുടെ നേതൃത്വത്തിലാണ് സ്ഥാനാർഥികൾ ചെന്നൈയിലെ ഓഫീസിലെത്തിയത്.
പാപനാശം മണ്ഡലത്തിലെ സ്ഥാനാർഥി ആടുതുറൈ എ.എം ഷാജഹാൻ, വാണിയമ്പാടിയിലെ സ്ഥാനാർഥി എസ്.എസ്.പി. സയ്യിദ് ഫാറൂഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലായ് മുബാറക് ലീഗ് നേതാക്കളെയും സ്ഥാനാർഥികളെയും പൊന്നാട അണിയിച്ച് സ്വീകരിച്ചു.
എസ്ഡിപിഐ ആസ്ഥാനത്ത് എത്തിയ മുസ്‌ലിം ലീഗ് നേതാക്കള്‍
ഭരണകക്ഷിയായ ഡിഎംകെ ഉൾപ്പെടെ എസ്ഡിപിഐയും മുസ്‌ലിം ലീഗും ഒരേ മുന്നണിയുടെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളിൽ മത്സരിച്ച മുസ്‌ലിം ലീഗ് ഇത്തവണ രണ്ട് സീറ്റുകളിലാണ് ജനവിധി തേടുന്നത്. തിരുവാരൂർ ജില്ലയിലെ നണ്ണിലം മണ്ഡലത്തിലാണ് എസ്ഡിപിഐ മത്സരിക്കുന്നത്. സഖ്യകക്ഷികൾ തമ്മിലുള്ള ഐക്യവും സഹകരണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
Adjust Story Font
16

