Quantcast

ആലപ്പുഴയിൽ മർദനമേറ്റ യുവാവ് മരിച്ചു; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയടക്കം മൂന്നു പേർ അറസ്റ്റിൽ

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-03-23 12:21:23.0

Published:

23 March 2022 12:02 PM GMT

ആലപ്പുഴയിൽ  മർദനമേറ്റ യുവാവ് മരിച്ചു; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയടക്കം മൂന്നു പേർ അറസ്റ്റിൽ
X

ആലപ്പുഴ പള്ളിപ്പാട് മർദനമേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി(28)ആണ് മരിച്ചത്. സംഭവത്തിൽ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി സുൾഫിത്ത് അടക്കം മൂന്നു പേർ അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് എട്ടംഗ സംഘം ശബരിയെ ആക്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ശബരി മരിച്ചത്.

റോഡിൽ വീണു കിടന്ന ശബരിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലേക്കാണ് കൊണ്ട് പോയത്. പരിക്ക് ഗുരുതരമായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തലച്ചോറിന് ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തിൽ ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.


TAGS :

Next Story