കുടി കുറവ് മലപ്പുറത്ത്; കേരളം ദേശീയ ശരാശരിയെക്കാളും മുന്നിൽ
ബിവറേജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്സ് റം ആണ് ആലപ്പുഴക്കാർ കുടിച്ചത്. ബാക്കി ഇനങ്ങളും ബിയറും എല്ലാം കൂടി 1.4 ലക്ഷം കെയ്സ് ചെലവായി.