'മാധ്യമം' അക്ഷരവീട് സമര്‍പ്പിച്ചു; 57ാമത് വീട് ശില്‍പ്പി സന്തോഷ് തോട്ടപ്പള്ളിക്ക്
മലയാളം അക്ഷരമാല പ്രകാരം നല്‍കുന്ന വീടുകളിലെ ഇരുപത്തിയേഴാമത് വീടായ 'ഛ'യാണ് ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ സന്തോഷിന് നല്‍കിയത്
മാധ്യമം അക്ഷരവീട് പദ്ധതിയിലെ ഇരുപത്തിയേഴാമത് വീട് ആലപ്പുഴയില്‍ സമര്‍പ്പിച്ചു. ശില്‍പ്പി സന്തോഷ് തോട്ടപ്പള്ളിക്ക് മന്ത്രി ജി സുധാകരനാണ് വീട് സമര്‍പ്പിച്ചത്. മാധ്യമം ദിനപത്രത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിക്ക് മന്ത്രി ആശംസകള്‍ നേര്‍ന്നു. മാധ്യമം ദിനപത്രത്തിനൊപ്പം അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂണിമണിയും ചേര്‍ന്നാണ് അക്ഷരവീട് പദ്ധതി നടപ്പിലാക്കുന്നത്.
മലയാളം അക്ഷരമാല പ്രകാരം നല്‍കുന്ന വീടുകളിലെ ഇരുപത്തിയേഴാമത് വീടായ 'ഛ'യാണ് ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ സന്തോഷിന് നല്‍കിയത്. വെങ്കലത്തിലും, മരത്തിലും, കോണ്‍ക്രീറ്റിലും ശില്‍പ്പങ്ങള്‍ തയ്യാറാക്കുന്ന കലാകാരനാണ് സന്തോഷ്.
വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച കലാകാരന്മാര്‍ക്കാണ് അക്ഷരവീട് നല്‍കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലെന്ന് മാധ്യമം സി.ഇ.ഒ പി.എം സാലിഹ് പറഞ്ഞു. അടച്ചുറപ്പില്ലാത്ത പഴയ രണ്ടര സെന്‍റിലെ ഒറ്റമുറി വീടിന്‍റെ സ്ഥാനത്ത് പ്രസിദ്ധ വാസ്തുശില്‍പ്പകാരന്‍ ഡോ ജി ശങ്കറിന്‍റെ രൂപകല്‍പ്പനയിലാണ് പുതിയ വീട് നിര്‍മ്മിച്ചത്. മാധ്യമം അക്ഷരവീട് പദ്ധതിയില്‍ ആകെ 51 വീടുകളാണ് നിര്‍മ്മിച്ചു നല്‍കുക.