കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്
കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണ് സംസ്ഥാനം കൊറോണ മുക്ത സംസ്ഥാനമായത്.
കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണ് സംസ്ഥാനം കൊറോണ മുക്തമായത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 99.66 ശതമാനവും പോസിറ്റീവിറ്റി നിരക്ക് പൂജ്യം ശതമാനവുമാണ്.
16,836 പേര്‍ക്കാണ് അരുണാചല്‍പ്രദേശില്‍ ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത്. 16,780 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥന്‍ ലോബ്‌സങ് ജമ്പ പറഞ്ഞു. ഇതു വരെ 56 പേരാണ് കോവിഡ് മൂലം അരുണാചല്‍ പ്രദേശില്‍ മരിച്ചത്.
32,325 ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികളും ഇതുവരെ പ്രതിരോധവാക്‌സിന്‍ സ്വീകരിച്ചതായി സ്‌റ്റേറ്റ് ഇമ്യൂണൈസേഷന്‍ ഓഫീസര്‍ ദിമോങ് പാദുങ് അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പശ്ചാതലത്തില്‍ രാജ്യാന്തര യാത്രാവിമാന സർവീസുകൾക്കുള്ള വിലക്ക് മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ നിശ്ചയിക്കപ്പെട്ട പ്രത്യേക രാജ്യാന്തര സർവീസുകൾ അനുവദിക്കും.