നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു

ബിജെപിയുടെ വിജയയാത്ര സമാപന വേദിയിലാണ് അംഗത്വം സ്വീകരിച്ചത്.

Update: 2021-03-07 15:04 GMT

നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ വിജയയാത്ര സമാപന വേദിയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചത്. സംവിധായകൻ വിനു കിര്യതും നടി രാധയും കോൺഗ്രസ് നേതാവ് പന്തളം പ്രതാപനും ബിജെപിയില്‍ ചേര്‍ന്നു.

ദേവന്‍ നേരത്തെ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചെന്ന് ദേവന്‍ പറഞ്ഞു. ഇത്രയും കാലം ഒരു കുഞ്ഞിനെ നോക്കുന്നതു പോലെയാണ് താന്‍ തന്റെ പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ടുവന്നതെന്ന് ദേവന്‍ പറഞ്ഞു.

സിനിമയില്‍ വന്നതിന് ശേഷം രാഷ്ട്രീയത്തിലേക്ക് വന്നയാളല്ല താന്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നുവെന്നും ദേവന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി നിര്‍ണായക ശക്തിയായി മാറുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

Advertising
Advertising

'കേരളം അഴിമതിയുടെ കൂത്തരങ്ങ്'

കേരളം അഴിമതിയുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കൂത്തരങ്ങെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. എൽഡിഎഫും യുഡിഎഫും സംസ്ഥാനത്തെ അക്രമ ഭൂമിയാക്കിയെന്നും ശബരിമലയിൽ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ താത്പര്യമാണെന്നും അമിത് ഷാ പറഞ്ഞു.

കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 'പുതിയ കേരളം മോദിക്കൊപ്പം' എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവും ലോഗോയും വേദിയിൽ പ്രകാശനം ചെയ്തു. അമിത് ഷാ പങ്കെടുക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗം രാത്രി നടക്കും.

Tags:    

Similar News