ലൈവിനിടെ 'അതിഥി'യായി കുഞ്ഞെത്തി; ഒക്കത്തെടുത്ത് വായന തുടർന്ന് അവതാരിക- ക്യൂട്ട് വീഡിയോ കാണാം

എബിസി സെവൻ ചാനലിന്റെ കാലാവസ്ഥാ ലൈവ് റിപ്പോർട്ടിങ്ങിനിടെ അവതാരക ലെസ്‌ലി ലോപസിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്

Update: 2021-01-30 10:29 GMT

കോവിഡ് മഹാമാരിക്കാലത്ത് വർക്കം ഫ്രം ഹോം പലരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തും ഇപ്പോഴും ജോലി വീട്ടിൽ നിന്നു തന്നെയാണ്. വീഡിയോ വഴി നടക്കുന്ന പല യോഗങ്ങളിലേക്കും അപ്രതീക്ഷിതമായി കുട്ടികൾ കടന്നു വന്ന് ചിരിപ്പിച്ച സംഭവങ്ങളും ഇക്കാലയളവിൽ ഏറെയുണ്ടായി. അങ്ങനെയൊന്നാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ.

എബിസി സെവൻ ചാനലിന്റെ കാലാവസ്ഥാ ലൈവ് റിപ്പോർട്ടിങ്ങിനിടെ അവതാരക ലെസ്‌ലി ലോപസിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. വാർത്ത വായിച്ചു കൊണ്ടിരിക്കെ പത്തു മാസം പ്രായമായ കുഞ്ഞ് അടുത്തേക്ക് വരികയായിരുന്നു. കാലിൽ പിടിച്ചു നിന്ന കുഞ്ഞിനെ, ചിരിച്ചു കൊണ്ടെടുത്ത് അവർ വായന തുടരുകയും ചെയ്തു. 'അവൻ നടന്നു വരുന്നു, എന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി' എന്നാണ് ലോപസ് പറഞ്ഞത്.

Advertising
Advertising

സഹ അവതാരക ബ്രാൻഡി ഹിറ്റ് ആണ് ട്വിറ്ററിൽ ഇതിന്റെ വീഡിയോ പങ്കുവച്ചത്. ബേബി ഓൺ ദ മൂവ്് എന്ന തലക്കെട്ടോടെയാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്. അമ്മയുടെ അടുത്തേക്ക് നടന്നു വന്ന കൊച്ചു നോളനെ തടുക്കാനായില്ല എന്നും ഹിറ്റ് രസകരമായി കുറിച്ചു.

ഇതുവരെ അയ്യായിരം പേരാണ് വീഡിയോ റിട്വീറ്റ് ചെയ്തത്. 37,000 ത്തോളം ലൈക്കുകളും ലഭിച്ചു.

Tags:    

Similar News