അന്യഗ്രഹ ജീവിയോ? മേഘങ്ങൾക്കിടയിൽ കണ്ട ദൃശ്യങ്ങളിൽ അമ്പരന്ന് സോഷ്യൽ മീഡിയ

വിമാനത്തിനുള്ളിൽ നിന്ന് പകർത്തിയ ഈ ദൃശ്യങ്ങൾക്ക് ഏകദേശം അഞ്ച് മില്യൺ കാഴ്ചക്കാരെ ഇതിനകം ലഭിച്ചുകഴിഞ്ഞു

Update: 2025-01-01 10:44 GMT
Editor : rishad | By : Web Desk

ന്യൂയോര്‍ക്ക്: പക്ഷിയോ അല്ലെങ്കില്‍ അന്യഗ്രഹ ജീവിയോ അതോ മറ്റെന്തെങ്കിലുമോ? മേഘങ്ങള്‍ക്കിടയിലുള്ളൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സഞ്ചരിക്കുന്ന വിമാനത്തിനുള്ളില്‍ നിന്ന് പകർത്തിയതാണ് ദൃശ്യങ്ങൾ.

രണ്ട് മനുഷ്യന്മാർ നിൽക്കുന്നത് പോലെയാണ് ദൃശ്യങ്ങളിലുള്ളത്. ഇവരുടെ അടുത്ത് ബാഗ് പോലെ മറ്റെന്തോ വസ്തുവുമുണ്ട്. ആരാണ്, എന്താണ് ഇതെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തെരയുന്നത്. മനുഷ്യരല്ല അന്യഗ്രഹ ജീവികളാകാമെന്നും അല്ലെങ്കിൽ മറ്റെന്തോ ആവാമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. കൊമേഴ്‌സ്യൽ എയർലൈനിലെ ഒരു വിമാന യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ചത്.

Advertising
Advertising

രണ്ട് മനുഷ്യർ മേഘാവൃതത്തിൽ നിൽക്കുന്നത് പോലെ തോന്നിപ്പിക്കും വിധമാണ് വീഡിയോ ആരംഭിക്കുന്നത്. അത്തരത്തിലുള്ള മറ്റ് നിരവധി രൂപങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. മിര മൂരെ- ദി പാരാനോർമൽ ചിക് എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ തന്നെയാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമല്ല. എക്‌സിൽ ഏകദേശം 5 മില്യൺ കാഴ്ചക്കാരുമായി വീഡിയോ വൈറലായിക്കഴിഞ്ഞു.

പല വിധത്തിലുള്ള പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്. അന്യഗ്രഹ ജീവികളുടെ തെളിവായി ദൃശ്യങ്ങളെ ചിലര്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ മറ്റു ചിലര്‍ വീഡിയോയുടെ ആധികാരികതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങള്‍ വിശ്വസനീയമല്ലെന്നും കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നുമൊക്കെയാണ് ഒരു വിഭാഗം പറയുന്നത്. സ്വാഭാവിക പ്രതിഭാസം എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്.

ഇതൊരു മൂടൽമഞ്ഞ് പാളിയാണ്, നിരാവി ഉയരുമ്പോഴുണ്ടായൊരു ദൃശ്യം എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. സുഹൃത്തുക്കളായ പൈലറ്റിനെ ഉദ്ധരിച്ചൊക്കെയാണ് ഇതൊരു സ്വാഭാവിക പ്രതിഭാസമെന്ന് ഇക്കൂട്ടര്‍ വ്യക്തമാക്കുന്നത്. 

Watch Video

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News