സ്‌കൈട്രാക്‌സിന്റെ മികച്ച എയർലൈൻ പുരസ്‌കാരം ഏഴാം തവണയും സ്വന്തമാക്കി ഖത്തർ എയർവേയ്സ്

ഖത്തർ എയർവേയ്സ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍സ് എന്ന അംഗീകാരവും തേടിയെത്തുന്നത്.

Update: 2022-09-27 12:00 GMT
Editor : rishad | By : Web Desk

ദോഹ: സ്‌കൈട്രാക്‌സിന്റെ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഏഴാം തവണയും സ്വന്തമാക്കി ഖത്തർ എയർവേയ്സ്. ഖത്തര്‍ എയര്‍വേയ്സ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍സ് എന്ന അംഗീകാരവും തേടിയെത്തുന്നത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് ഖത്തർ എയർവേയ്‌സ് നന്ദി അറിയിച്ചു.

2011, 2012, 2015, 2017, 2019, 2021 എന്നീ വര്‍ഷങ്ങളിലും എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഇത് തുടർച്ചയായിട്ടാണ് രണ്ടാം തവണയും ഈ അവാർഡ് സ്വന്തമാക്കുന്നത്. ഖത്തര്‍ എയര്‍വേഴ്‌സിന്റെ ആസ്ഥാനമായ ഹമദ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഖത്തര്‍ എയര്‍വേഴ്‌സിന്റെ പ്രീമിയം ക്യാബിനായ ക്യൂസ്യൂട്ട് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മികച്ച ബിസിനസ് ക്ലാസ് പുരസ്‌കാരം നേടുന്നത്.

Advertising
Advertising

ലോകത്തിലെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്‌സിനെ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏഴാം തവണയും സ്‌കൈട്രാക്‌സ് അവാര്‍ഡ് ലഭിച്ചതിന് പിന്നിലും മറ്റു മൂന്ന് അവാര്‍ഡുകള്‍ കൂടി കരസ്ഥമാക്കിയതിന് പിന്നിലും ജീവനക്കാരുടെ കഠിന പ്രയത്‌നങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. കോവിഡ് മഹാമാരി സമയത്ത് ഏറ്റവും കൂടുതൽ വിമാനങ്ങൾ പറത്തിയത് ഖത്തർ എയർവേയ്‌സാണ്. 

സ്‌കൈട്രാക്‌സ് റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച 10 എയർലൈനുകൾ ഇവയാണ് - ഖത്തർ എയർവേസ്, സിംഗപ്പൂർ എയർലൈൻസ്, എമിറേറ്റ്‌സ്, ഓൾ നിപ്പോൺ എയർവേയ്‌സ് (ANA), ക്വാണ്ടാസ് എയർവേസ്, ജപ്പാൻ എയർലൈൻസ്, ടർക്ക് ഹവ യോല്ലാരി (ടർക്കിഷ് എയർലൈൻസ്), എയർ ഫ്രാൻസ്, കൊറിയൻ. എയർ, സ്വിസ് ഇന്റർനാഷണൽ എയർ ലൈൻസ്. 

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്കൈട്രാക്സ്. എയർലൈനും എയർപോർട്ട് അവലോകനവും അതുമായി ബന്ധപ്പെട്ട റാങ്കിങുമൊക്കെയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്‌. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News