ഇലോണ്‍ മസ്‌കിന് പിന്നാലെ സിഗ്നലിന് പിന്തുണയുമായി ട്വിറ്റര്‍ സിഇഒ ജാക് ഡാര്‍സി
സിഗ്നല്‍ ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റില്‍ തരംഗം
Update: 2021-01-11 14:52 GMT
കാലിഫോര്‍ണിയ: വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സിയും. വാട്‌സ് ആപ്പിന് പകരം സിഗ്നല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ഡോര്‍സി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് വാട്‌സ്ആപ്പിന്റെ പേരെടുത്തു പറയാതെ ഇദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ, ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും സമാന ആവശ്യം ഉന്നയിച്ചിരുന്നു. യൂസ് സിഗ്നല്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഈ ട്വീറ്റിനു പിന്നാലെയാണ് സിഗ്നല്‍ ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരുന്നത്.
ഇന്ത്യയ്ക്ക് ഒപ്പം ജര്‍മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഫിന്‍ലാന്‍ഡ്, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി സിഗ്നല്‍ മാറിയിട്ടുണ്ട്.