ലൈമും ലെമണും തമ്മിലുള്ള വ്യത്യാസം അറിയാമോ? എപ്പോൾ ഏത് ഉപയോഗിക്കണം?

ലൈമുകൾ(പച്ചനാരങ്ങ) പൊതുവെ ചെറുതും വൃത്താകൃതിയിലുള്ളതും പച്ച നിറത്തിലുള്ളതുമാണ്

Update: 2026-09-19 10:59 GMT

ദാഹിച്ചുവലഞ്ഞിരിക്കുമ്പോൾ കൂൾ ബാറിലോ റസ്റ്റോറന്‍റിലോ ചെന്നാൽ ഭൂരിഭാഗം പേരും ഓര്‍ഡര്‍ ചെയ്യുന്നത് നാരങ്ങാ വെള്ളമായിരിക്കും. ലൈം ജ്യൂസെന്നും ലെമൺ ജ്യൂസെന്നും നമ്മൾ വിളിക്കുന്ന നാരങ്ങാവെള്ളം. എന്നാൽ ഈ ലൈമും ലെമണും തമ്മിൽ വ്യത്യാസമുണ്ടെന്ന് നിങ്ങൾക്കറിയാമോ?

സിട്രസ് കുടുംബത്തിൽ പെട്ടതാണെങ്കിലും ഇവ തമ്മിൽ വലിപ്പം, നിറം, രുചി,ഗന്ധം, പാചക ഉപയോഗങ്ങൾ എന്നിവയിൽ പോലും വ്യത്യാസപ്പെട്ടിരിക്കുന്നു.

ലെമൺ(ചെറുനാരങ്ങ) സാധാരണയായി വലുതും ഓവൽ ആകൃതിയിലുള്ളതും കടും മഞ്ഞ നിറത്തിലുള്ളതുമാണ്. ഇവയിൽ ഉയര്‍ന്ന അളവിൽ ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ലെമണിന് കടുത്ത പുളിപ്പ് കലര്‍ന്ന രുചി നൽകുന്നു.

Advertising
Advertising

ലൈമുകൾ(പച്ചനാരങ്ങ) പൊതുവെ ചെറുതും വൃത്താകൃതിയിലുള്ളതും പച്ച നിറത്തിലുള്ളതുമാണ്. ലെമണുകളെ അപേക്ഷിച്ച് ഇവയ്ക്ക് അമ്ലത്വം കുറവാണ്. ഇവയുടെ ഗന്ധം ആരെയും ആകര്‍ഷിക്കുന്നതാണ്. ചിലപ്പോൾ നേരിയ കയ്പ്പുള്ള രുചിയായിരിക്കും.

നിങ്ങൾ ലൈമോ ലെമണോ തെരഞ്ഞെടുക്കുകയാണങ്കിൽ രണ്ടും വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്. അവ പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും ആരോഗ്യകരമായ ചർമത്തിനും നല്ലതാണ്.

ലൈമുകളിൽ ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. അച്ചാറുകൾ, ചാട്ടുകൾ, സോസുകൾ, മോക്ക്‌ടെയിലുകൾ, തായ്, മെക്സിക്കൻ തുടങ്ങിയ അന്താരാഷ്ട്ര വിഭവങ്ങൾ എന്നിവയിൽ ഇവയുടെ നീരും തൊലിയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ലെമണുകൾ സാധാരണയായി നാരങ്ങാവെള്ളം ഡിറ്റോക്സ് ഡ്രിങ്കുകൾ, സാലഡുകൾ, ലെമൺ ടീ, ഡെസേർട്ടുകൾ, ബേക്കിംഗ് എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്. ഇവയുടെ കടുപ്പമേറിയ പുളിരസം ഇവയെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു പ്രധാന ചേരുവയാക്കി മാറ്റുന്നു

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News