യുഎസിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട 19-കാരൻ ആയുധങ്ങളുമായി പിടിയിൽ

പാലറ്റൈൻ സ്വദേശിയായ അലക്സാൻഡ്രോസ് പപോരാകിസ് ആണ് പിടിയിലായത്

Update: 2026-10-15 07:41 GMT

ഷിക്കാഗോ: അമേരിക്കയിലെ ഇല്ലിനോയിയിൽ ഹിന്ദു ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണത്തിന് പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ. പാലറ്റൈൻ സ്വദേശിയായ അലക്സാൻഡ്രോസ് പപോരാകിസ് (19) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് വിദ്വേഷ പ്രസ്താവനകളും തോക്കുകളും വെടിക്കോപ്പുകളും പൊലീസ് പിടിച്ചെടുത്തു.

ഒക്ടോബർ 11-ന് വൈകുന്നേരമാണ് പാലറ്റൈൻ, മൗണ്ട് പ്രോസ്‌പെക്ട് പൊലീസ് വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിലൂടെ പ്രതിയെ വീടിന് സമീപത്തുനിന്ന് പിടികൂടിയത്. ഒക്ടോബർ 14-ന് റോളിങ് മെഡോസിലെ കുക്ക് കൗണ്ടി തേർഡ് മുനിസിപ്പൽ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസ് ഒക്ടോബർ 30-ന് വീണ്ടും പരിഗണിക്കും.

Advertising
Advertising

കൂട്ടവെടിവെപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് അലക്സാൻഡ്രോസ് മറ്റൊരാൾക്ക് അയച്ച ഡിജിറ്റൽ സന്ദേശങ്ങളെക്കുറിച്ച് മൗണ്ട് പ്രോസ്‌പെക്ട് പൊലീസിന് ലഭിച്ച വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്. റൈഫിൾ, മാഗസിനുകൾ, ബോഡി ആർമർ, മറ്റ് സൈനിക സാമഗ്രികൾ എന്നിവയുടെ ചിത്രങ്ങളും ഇയാൾ സന്ദേശങ്ങളോടൊപ്പം പങ്കുവെച്ചിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ, 'വൈ ഐ ഫോട്ട്: എകെഎ: (അറോറ ഷൂട്ടേഴ്‌സ് മാനിഫെസ്റ്റോ' എന്ന പേരിലുള്ള പ്രകടനപത്രിക കണ്ടെത്തി. വംശീയ ആധിപത്യ ആശയങ്ങളും തീവ്രവാദ ചിന്താഗതികളും അടങ്ങിയ ഈ രേഖയിൽ, ദക്ഷിണേഷ്യൻ വംശജർക്കും പ്രത്യേകിച്ച് ഇന്ത്യൻ വംശജർക്കുമെതിരെയുള്ള അക്രമ ആഹ്വാനങ്ങളുമുണ്ടായിരുന്നു.

അറോറ മേഖലയിലെ ഏതെങ്കിലും ഹിന്ദു ആരാധനാലയം ലക്ഷ്യമിട്ടാണ് പ്രതി നീക്കം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ കൃത്യമായ ലക്ഷ്യസ്ഥാനം ഏതാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. വിവരമറിഞ്ഞയുടൻ തന്നെ അറോറ പൊലീസ് തങ്ങളുടെ പരിധിയിലുള്ള ഹിന്ദു ആരാധനാലയങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി.

പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 16 ഇഞ്ചിൽ താഴെ നീളമുള്ള ബാരലോടുകൂടിയ റൈഫിൾ, നിരവധി ലോഡഡ് മാഗസിനുകൾ, നൂറുകണക്കിന് റൗണ്ട് വെടിയുണ്ടകൾ, വൈറ്റ് സുപ്രീമസിസ്റ്റ് ചിഹ്നമുള്ള ബോഡി ആർമർ വെസ്റ്റ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു.

തീവ്രവാദ ഭീഷണി മുഴക്കൽ, അനധികൃത ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ പ്രാദേശിക പൊലീസുമായി ചേർന്ന് എഫ്ബിഐയും അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവന്നത്. രണ്ടാഴ്ച മുമ്പ് ഒഹായോയിലെ റിച്ചമണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ക്ഷേത്രത്തിന് നേരെയും ആക്രമണം നടന്നിരുന്നു. സംഭവത്തിൽ സമയബന്ധിതമായി ഇടപെട്ട നിയമപാലകരെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ അഭിനന്ദിക്കുകയും ഭയം കൂടാതെ ആരാധന നടത്താനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കൊച്ചിയിൽ കഴിഞ്ഞ തിങ്കളാഴ്ച ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിലായിരുന്നു. പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി പോൾ ആണ് പിടിയിലായത്. ഒക്ടോബർ 12ന് പുലർച്ചെ 2.30 ഓടെയാണ് എറണാകുളം മാർക്കറ്റ് റോഡിലുള്ള സിനഗോഗിന് മുന്നിൽ തീയിട്ടത്.

പ്രതി തീയിടുന്ന ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മണിക്കൂറുകൾക്കകം കൊച്ചി സെൻട്രൽ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. 'ബോസ്' എന്ന് വിശേഷിപ്പിക്കുന്ന ഒരു വിദേശ ഹാൻഡ്‌ലറുമായി ഇയാൾ ദുരൂഹമായ ചാറ്റുകൾ നടത്തിയതായി പൊലീസ് കണ്ടെത്തി. ഇയാളുടെ നിർദേശപ്രകാരമാണ് ജൂതപ്പള്ളി ലക്ഷ്യമിട്ട് ഈ അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രാജ്യാന്തര ബന്ധങ്ങളും വലിയ ഗൂഢാലോചനയും സംശയിക്കുന്നതിനാൽ ദേശീയ അന്വേഷണ ഏജൻസിയും, ഇന്റലിജൻസ് ബ്യൂറോയും കൊച്ചി പൊലീസിനൊപ്പം ചേർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News