132 മുറികൾ, 147 ജനാലകൾ, മൂന്ന് ലിഫ്റ്റുകൾ; മിസൈലുകൾക്ക് പോലും തകർക്കാൻ കഴിയാത്ത ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വീട് ഇതാണ്

ലോകത്തിലെ നിരവധി വീടുകൾ അവയുടെ ആഡംബരപൂർണ്ണമായ ഡിസൈനുകൾ, ആധുനിക സൗകര്യങ്ങൾ, ഗംഭീരമായ ലേഔട്ടുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ്

Update: 2025-11-29 10:47 GMT

വാഷിംഗ്‌ടൺ: ലോകത്തിലെ നിരവധി വീടുകൾ അവയുടെ ആഡംബരപൂർണ്ണമായ ഡിസൈനുകൾ, ആധുനിക സൗകര്യങ്ങൾ, ഗംഭീരമായ ലേഔട്ടുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ആന്റിലിയ അത്തരമൊരു ഉദാഹരണമാണ്. 15000 കോടി രൂപയാണ് ആന്റിലിയയ്ക്ക് ഏകദേശം വില കണക്കാക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കെട്ടിടം ഏതാണെന്ന് നിങ്ങൾക്കറിയാമോ?

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് കെട്ടിടമാണ് ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള കെട്ടിടം. ഇവിടെവെച്ചാണ് ഡൊണാൾഡ് ട്രംപ് ലോകത്തിന്റെ ഗതിമാറ്റുന്ന നിരവധി തീരുമാനങ്ങളിൽ ഒപ്പുവയ്ക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ കെട്ടിടങ്ങളിലൊന്നായി വൈറ്റ് ഹൗസ് കണക്കാക്കപ്പെടുന്നു. സുരക്ഷാ സംഘത്തിന്റെ റഡാറിൽ പെടാതെ ഒരു പക്ഷി പോലും വൈറ്റ് ഹൗസ് കെട്ടിടത്തിന് മുകളിലൂടെ പറക്കുകയിലെന്ന വരെ റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസിന് ചാരെ ഒരു പക്ഷി ചിറകടിക്കുന്ന രണ്ടാമത്തെ നിമിഷം അലാറം മുഴങ്ങുമെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

അമേരിക്കൻ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന്റെ നിർമാണം 1792ൽ ആരംഭിച്ച് 1800ലാണ് പൂർത്തിയായത്. ഐറിഷ് വാസ്തുശില്പിയായ ജെയിംസ് ഹോബനാണ് വൈറ്റ് ഹൗസ് രൂപകൽപ്പന ചെയ്ത് സ്വതന്ത്രരായ ആഫ്രിക്കൻ അമേരിക്കക്കാർ, വെളുത്ത യൂറോപ്യൻ കുടിയേറ്റക്കാർ (സ്കോട്ടിഷ് കൽപ്പണിക്കാർ പോലുള്ളവർ), അടിമകളാക്കിയ ആളുകൾ എന്നിവരടങ്ങുന്ന ഒരു തൊഴിൽ സേനയാണ് ഇത് നിർമിച്ചത്. നിർമാണം പൂർത്തിയാകുമ്പോൾ അക്കാലത്ത് വൈറ്റ് ഹൗസിന്റെ ആകെ ചെലവ് $232,371 അതായത് ഏകദേശം 20,78,90,000 ഇന്ത്യൻ രൂപ.

വൈറ്റ് ഹൗസിന്റെ ഗാംഭീര്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ 6 നിലകളുള്ള ഇവിടെ 132 മുറികളും, 35 കുളിമുറികളും ഉൾപ്പെടുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് റിപ്പോർട്ട് പ്രകാരം 412 വാതിലുകൾ, 147 ജനാലകൾ, 28 ഫയർപ്ലേസുകൾ, 8 പടിക്കെട്ടുകൾ, 3 ലിഫ്റ്റുകൾ എന്നിവയും ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും ശക്തവും സുരക്ഷിതവുമായ താമസസ്ഥലമായാണ് ഇതിനെ കണക്കാക്കുന്നത്. വെടിയുണ്ടകൾക്കും മിസൈലുകൾക്കും തകർക്കാനാവാത്ത സുരക്ഷിത വലയത്തിലാണ് വൈറ്റ് ഹൗസ് പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടെ ആണവ ആക്രമണത്തെ ചെറുക്കാൻ കഴിവുള്ള ബങ്കറുകൾ ഉണ്ടെന്ന് സീ ന്യൂസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News