മധ്യസ്ഥരാജ്യങ്ങളുടെ സമ്മർദത്തിൽ ചർച്ചക്ക് സന്നദ്ധത അറിയിച്ച് യുഎസും ഇറാനും; തന്നെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടെന്ന് ട്രംപ്

ഖത്തർ അമീറും പാക് പ്രധാനമന്ത്രിയുമാണ് സമവായ നീക്കങ്ങൾക്ക് ഊർജിതമായ ശ്രമം നടത്തുന്നത്

Update: 2026-07-11 00:48 GMT

വാഷിങ്ടൺ: ഖത്തർ ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ചർച്ചക്ക് സന്നദ്ധത അറിയിച്ച് അമേരിക്കയും ഇറാനും. ഇറാന്റെ അഭ്യർഥന മുൻനിർത്തി ചർച്ചക്ക് തയാറാണെന്നും എന്നാൽ വെടിനിർത്തൽ കരാർ അവസാനിച്ചെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഖത്തർ അമീറും പാക് പ്രധാനമന്ത്രിയുമാണ് സമവായ നീക്കങ്ങൾക്ക് ഊർജിതമായ ശ്രമം നടത്തുന്നത്.

മേഖലയിൽ സംഘർഷത്തിന് വഴിയൊരുക്കിയത് അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാൻ പറഞ്ഞു. തന്നെ വധിക്കാൻ വർഷങ്ങളായി ഇറാന് പദ്ധതിയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ ഇറാന് മേൽ കനത്ത ആക്രമണം നടത്താൻ താൻ നിർദേശിച്ചതായും ട്രംപ് പറഞ്ഞു.

ഹോർമുസിൽ കപ്പൽ ഗതാഗതം ഇറാൻ പുനഃസ്ഥാപിച്ചു. സംഘർഷം അവസാനിച്ചെന്ന് കരുതിയ ഘട്ടത്തിലാണ് വെടിനിർത്തൽ അവസാനിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ചർച്ചക്ക് വീണ്ടും വഴിയൊരുങ്ങുന്നുണ്ടെങ്കിലും അതിന്റെ ഭാവി എന്താകുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ട്. ചർച്ചയുടെ സ്ഥലവും സമയവും നിലവിൽ തീരുമാനിച്ചിട്ടില്ല. ഹോർമുസിലെ ഇറാന്റെ പരമാധികാരം അവസാനിപ്പിക്കണമെന്ന യുഎസ് നിബന്ധനയിൽ തട്ടിയാണ് ചർച്ചകൾ വഴിമുട്ടിയിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News