ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ട്രംപ് ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങൾ

യുദ്ധം നീണ്ടാൽ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ വലിയ വിലയൊടുക്കേണ്ടി വരുമെന്ന് റിപ്പബ്ലിക്കൻ വിഭാഗത്തിൽ നിന്ന് തന്നെ ട്രംപിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്

Update: 2026-04-07 03:32 GMT

വാഷിങ്ടൺ: ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ട്രംപ് ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങൾ. ദീർഘകാല യുദ്ധത്തിന് ജനങ്ങൾ എതിരായതും ആഭ്യന്തര വിപണിയിലെ ഇന്ധന വിലവർധനയുമാണ് പ്രധാന തിരിച്ചടിയായത്. യുദ്ധം നീണ്ടാൽ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ വലിയ വിലയൊടുക്കേണ്ടി വരുമെന്ന് റിപ്പബ്ലിക്കൻ വിഭാഗത്തിൽ നിന്ന് തന്നെ ട്രംപിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

അതിനിടെ ഒറ്റരാത്രികൊണ്ട് ഇറാനെ പൂർണമായി ഇല്ലാതാക്കാനാവുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതനിലയങ്ങളും പാലങ്ങളും ബുധനാഴ്ച രാവിലെയോടെ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രംപ് നിരന്തരം ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും കീഴടങ്ങാൻ തയ്യാറല്ല എന്ന നിലപാടിലാണ് ഇറാൻ. ഇറാനിലെ വൈദ്യുതകേന്ദ്രങ്ങളും പാലങ്ങളും തകർക്കപ്പെടുമോ എന്ന കാര്യം ലോകത്തിന് ഇന്ന് അറിയാമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ട്രംപിന് മാത്രമേ അറിയൂ എന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ട്രംപിന് ശക്തമായ മറുപടിയുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന് മുന്നിൽ രണ്ട് വഴികൾ മാത്രമാണുള്ളതെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പറഞ്ഞു. ഒന്നുകിൽ ഇറാന് മുന്നിൽ കീഴടങ്ങുക, അല്ലെങ്കിൽ സ്വന്തം സഖ്യരാജ്യങ്ങളെ ശിലായുഗത്തിലേക്ക് തള്ളിവിടുക എന്നത് മാത്രമാണ് ട്രംപിന് മുന്നിലുള്ള വഴിയെന്ന് ഇറാൻ പ്രതികരിച്ചു. തങ്ങളുടെ വൈദ്യുത നിലയങ്ങൾ ആക്രമിച്ചാൽ മേഖലയിലെ വൈദ്യുത കേന്ദ്രങ്ങളും ജലശുദ്ധീകരണ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News