മുതിർന്നവർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കി ഓസ്ട്രിയ

മാർച്ച് പകുതി മുതൽ പതിവ് പരിശോധനയിൽ പൊലീസ് ആളുകളുടെ വാക്‌സിനേഷൻ നിലയും പരിശോധിക്കും. സർക്കാർ അംഗീകരിച്ച കാരണങ്ങൾ കൊണ്ടല്ലാതെ വാക്‌സിനെടുക്കാത്തവർക്ക് 3,600 യൂറോ പിഴ ഈടാക്കും.

Update: 2022-02-05 13:29 GMT

ഓസ്ട്രിയയിൽ ഇന്ന് മുതൽ മുതിർന്ന പൗരൻമാർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. വാക്‌സിൻ നിർബന്ധമാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഓസ്ട്രിയ. പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലൻ ഉത്തരവിൽ ഒപ്പുവെച്ചതോടെയാണ് നിയമം നിലവിൽ വന്നത്. ഇതിന് മുമ്പ് പാർലമെന്റിന്റെ ഇരുസഭകളും ബില്ലിന് അംഗീകാരം നൽകിയിരുന്നു.

മാർച്ച് പകുതി മുതൽ പതിവ് പരിശോധനയിൽ പൊലീസ് ആളുകളുടെ വാക്‌സിനേഷൻ നിലയും പരിശോധിക്കും. സർക്കാർ അംഗീകരിച്ച കാരണങ്ങൾ കൊണ്ടല്ലാതെ വാക്‌സിനെടുക്കാത്തവർക്ക് 3,600 യൂറോ പിഴ ഈടാക്കും. കഴിഞ്ഞ വർഷം നവംബറിലാണ് കോവിഡ് വാക്‌സിൻ നിർബന്ധമാക്കാനുള്ള തീരുമാനം ഓസ്ട്രിയ പ്രഖ്യാപിച്ചത്.

ഏകദേശം ഒമ്പത് മില്യൻ ജനസംഖ്യയുള്ള ഓസ്ട്രിയയിൽ രണ്ട് മില്യൻ ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News