വോൾവോ XC90 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും മറ്റു ഫീച്ചറുകളും അറിയാം

ഈ വാഹനത്തിന്റെ വരവോടെ ഇന്ത്യയിലെ വോള്‍വോയുടെ വാഹനനിര പൂര്‍ണമായും പെട്രോള്‍ എന്‍ജിനിലേക്ക് മാറുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

Update: 2021-11-14 10:48 GMT

സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ പ്രീമിയം എസ്.യു.വി. മോഡലായ XC90-യുടെ പെട്രോള്‍ എന്‍ജിന്‍ മൈല്‍ഡ് ഹൈബ്രിഡ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 89.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. വോള്‍വോയുടെ അത്യാധുനിക ഫീച്ചറുകള്‍ ഒത്തിണങ്ങിയിട്ടുള്ള സ്‌കേലബിള്‍ പ്രോഡക്ട് ആര്‍ക്കിടെക്ചറില്‍ (എസ്.പി.എ) പുറത്തിറങ്ങുന്ന ആദ്യ മോഡലാണ് XC90.


ഈ വാഹനത്തിന്റെ വരവോടെ ഇന്ത്യയിലെ വോള്‍വോയുടെ വാഹനനിര പൂര്‍ണമായും പെട്രോള്‍ എന്‍ജിനിലേക്ക് മാറുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. വോള്‍വോയുടെ മറ്റ് രണ്ട് മോഡലുകളായ S90, XC60 എന്നിവ ഒക്ടോബറിലാണ് പെട്രോള്‍ എന്‍ജിനില്‍ പുറത്തിറങ്ങിയത്. 

Advertising
Advertising

ഏഴ് സീറ്റര്‍ എസ്.യു.വിയായാണ് XC90 വിപണിയിലെത്തുന്നത്. ഡ്രൈവര്‍ ഫ്രണ്ട്‌ലിയാകുന്നതിനായി കൂടുതല്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ വേഗത, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഫോണ്‍ കോളുകള്‍ എന്നിവ ലഭ്യമാക്കുന്ന ഹെഡ്-അപ്പ്-ഡിസ്‌പ്ലേയാണ് ഇതില്‍ പ്രധാനം. നാവിഗേഷന്‍ സംവിധാനവും ഇന്‍ കാര്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്ലിക്കേഷനുകളുമുള്ള 12.5 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും സവിശേഷതയാണ്. 


വുഡന്‍, ക്രിസ്റ്റല്‍, മെറ്റല്‍ തുടങ്ങിയ ഉയര്‍ന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്‍റെ അകത്തളം ഡിസൈന്‍ ചെയ്തിട്ടുള്ളത്. ക്യാബിനുള്ളില്‍ ശുദ്ധവായു ഉറപ്പാക്കുന്നതിനായി സെന്‍സറുകള്‍ നല്‍കിയിട്ടുള്ള പുതിയ അഡ്വാന്‍സ്ഡ് എയര്‍ ക്ലീനല്‍ സാങ്കേതികവിദ്യയുമുണ്ട്. മറ്റ് ഫീച്ചറുകള്‍ നിലവിലുള്ള മോഡലിന് സമമാണ്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ഡ്ജ് പെട്രോള്‍ എന്‍ജിനാണ് XC90-യില്‍ പുതുതായുള്ളത്. ഇതിനൊപ്പം 48 വോള്‍ട്ട് ജനറേറ്റര്‍ മോട്ടോറുമുണ്ടാകും. ഡീസല്‍ മോഡലിനെക്കാള്‍ 65 ബി.എച്ച്.പി. പവര്‍ പെട്രോള്‍ എന്‍ജിന്‍ അധികമായി ഉത്പാദിപ്പിക്കും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News