ഇലക്ട്രിക് വാഹനങ്ങൾ മറിച്ചുവിറ്റാല്‍ വില കിട്ടുമോ? സെക്കന്‍ഡ് ഹാന്‍ഡ് ഇവികൾ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ പുനർവിൽപ്പന മൂല്യം (Resale Value) ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്

Update: 2025-11-01 10:44 GMT

ന്യൂഡൽഹി: ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ പുനർവിൽപ്പന മൂല്യം (Resale Value) ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് സ്വകാര്യ ഉടമകളെയും ഫ്ലീറ്റ് ഓപ്പറേറ്റർമാരെയും പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയിലെ മുൻനിര സമ്പൂർണ ഇലക്ട്രിക് റൈഡ്-ഹെയ്‌ലിംഗ് സേവനമായ ബ്ലൂസ്മാര്‍ട്ടിന്റെ തകര്‍ച്ചയോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. കമ്പനിയുടെ തകർച്ചയോടെ ആയിരത്തോളം ഇവികളുടെ വില 10 ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായി ഇടിഞ്ഞു.

സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇലക്ട്രിക് കാറുകളുടെ മൂല്യം എന്താണെന്ന് പലർക്കും ധാരണയില്ല. അവയുടെ മൂല്യം പ്രധാനമായും അനിശ്ചിതമായ ആയുസുള്ള ബാറ്ററികളുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്ന് വർഷം പഴക്കമുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് പകുതിയിലധികം മൂല്യക്കുറവ് സംഭവിക്കുന്നതായി യുകെ ആസ്ഥാനമായുള്ള ഒരു പഠനത്തിൽ പറയുന്നു.

Advertising
Advertising

എങ്കിലും സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? തുടക്കകാലത്ത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയവരിൽ വലിയൊരു വിഭാഗം ഇപ്പോൾ പുതിയ വാഹനത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. ഇത് കുറഞ്ഞ വിലയിൽ ഇവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു അവസരം കൂടിയാണ്. പുതിയ വാഹനങ്ങളെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഇവികൾ വിപണിയിൽ ലഭ്യമാകുമെന്നതാണ് കാരണം. മികച്ച കണ്ടീഷനിലുള്ളൊരു ഇവികൾ കണ്ടെത്തുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ബാറ്ററിയുടെ ആയുസ്: ബാറ്ററിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമഗ്രമായ വിലയിരുത്തലിന് മുൻഗണന നൽകുക. ഒരു സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് കാർ പരിഗണിക്കുമ്പോൾ ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ഏക ഘടകം.

വാറന്റി: ബാറ്ററി ഇപ്പോഴും നിർമാതാവിന്റെ വാറന്റിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. പല നിർമാതാക്കളും അവരുടെ ഇവി ബാറ്ററികൾക്ക് വിപുലീകൃത വാറന്റികൾ നൽകുന്നുണ്ട്.

ചാർജിംഗ്: വാഹനത്തിന്റെ ചാർജിംഗ് രീതി അന്വേഷിക്കുക. ഇടക്കിടെ വേഗത്തിൽ ചാർജ് ചെയ്താൽ ബാറ്ററി ജീർണിച്ചു പോകാൻ സാധ്യതയുണ്ട്.

സർവീസ് റെക്കോർഡുകൾ: വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തിയതിന്റെ രേഖകൾ പ്രത്യേകിച്ച് ബാറ്ററി സിസ്റ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാൻ പൂർണമായ സർവീസ് റെക്കോർഡുകൾ ആവശ്യപ്പെടുക.

ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ: നിങ്ങളുടെ പ്രദേശത്ത് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ ലഭ്യത പരിശോധിക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ഉടമസ്ഥതയ്ക്ക് ഹോം ചാർജിംഗും പൊതു ചാർജിംഗ് സ്റ്റേഷനുകളും അത്യാവശ്യമാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News