23 കിലോമീറ്റർ മൈലേജും 5 സ്റ്റാർ സേഫ്റ്റിയും; എന്നിട്ടും ആർക്കും വേണ്ട, മാരുതിയുടെ ആ വാഹനമിതാണ്

സാങ്കേതികമായി ഏറെ മികവ് പുലർത്തുന്ന വാഹനമായിട്ടും വിൽപ്പനയിലുള്ള പിന്നോട്ടുപോക്ക് കമ്പനി വളരെ ഗൗരവമായി കാണുമെന്നാണ് വാഹന ലോകത്തെ സംസാരം

Update: 2026-03-13 13:44 GMT

മുംബൈ: ഇറക്കിയ കാർ ഹിറ്റാക്കുന്നതിൽ മറ്റ് കമ്പനികൾ മാരുതിയെ കണ്ട് പഠിക്കണമെന്നൊരു സംസാരം വണ്ടിപ്രാന്തൻമാർക്കിടയിൽ ഉണ്ട്. ഇന്ത്യൻ വാഹനലോകത്തിന് വേണ്ടത് എന്താണോ അത് നൽകാൻ മാരുതിക്ക് കഴിയുന്നതാണ് ഈ വിജയത്തിന് പിന്നിൽ. എന്നാൽ, മാരുതിക്കും ചിലപ്പോഴെല്ലാം അടിപതാറാറുണ്ട് എന്ന് കാണിക്കുന്നതാണ് പുതിയ കണക്കുകൾ. മികച്ച മൈലേജ്, മികച്ച സുരക്ഷ ഇത് രണ്ടും പ്രദാനം ചെയ്യുന്ന മാരുതിയുടെ ഈ വണ്ടി കഴിഞ്ഞ മാസം ആകെ വിറ്റത് 143 യൂണിറ്റുകൾ  മാത്രം. ഏതാണ് മാരുതിയെ വരെ ഞെട്ടിച്ച ആ വണ്ടി ?

പലരുടേയും മനസിലേക്ക് ജിംനിയുടെ ചിത്രമായിരിക്കും വരുന്നത്. എന്നാൽ, ഈ പേരു ദോഷം ജിംനിക്കുള്ളതല്ല. മാരുതിയുടെ ഏറ്റവും വിലകൂടിയ പ്രീമിയം കാറായ ഇൻവിക്‌റ്റോയാണ് വിൽപ്പനയിൽ ഈ മോശം പ്രകടനം നടത്തുന്ന വാഹനം. ഇന്ത്യയിലെ പ്രമുഖ ഓട്ടോ മൊബൈൽ വെബ്‌സൈറ്റായ ഗാഡിവാഡിയുടെ കണക്ക് പ്രകാരം 2026 ഫെബ്രുവരി മാസത്തിൽ ഇൻവിക്‌റ്റോയുടെ 143 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2025 ഫെബ്രുവരി മാസത്തിലത് 380 ആയിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കിനെ താരതമ്യം ചെയ്യുമ്പോൾ 62 ശതമാനത്തിന്റെ ഇടിവാണ് വിൽപനയിൽ ഉണ്ടായിരിക്കുന്നത്.

Advertising
Advertising

മാരുതിയുടെ ഡിസയർ, ബ്രസ, എർട്ടിഗ എന്നിവ വിൽപനയിൽ കുതിക്കുമ്പോഴാണ് ഇൻവിക്‌റ്റോയുടെ പിന്നോട്ടുപോക്ക്.ടൊയോട്ടയുമായുള്ള സഹകരണത്തിന്റെ ഭാഗമായി പിറന്ന റീബാഡ്ജ് മോഡലാണ് ഇൻവിക്‌റ്റോ.സാങ്കേതികമായി ഏറെ മികവ് പുലർത്തുന്ന വാഹനമായിട്ടും വിൽപ്പനയിലുള്ള പിന്നോട്ടുപോക്ക് കമ്പനി വളരെ ഗൗരവമായി കാണുമെന്നാണ് വാഹന ലോകത്തെ സംസാരം. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും ഇൻവിക്റ്റോ മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്. 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഐഎസ്ഒഎഫ്‌ഐഎക്‌സ്‌ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഇതിലുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News