26 വർഷങ്ങൾ, മൂന്ന് തലമുറകൾ; മഹീന്ദ്രയുടെ ഈ വാഹനത്തിന്റെ തട്ട് താണുതന്നെ ഇരിക്കും

സർക്കാർ നിയമങ്ങൾ മാറുന്നതിനനുസരിച്ച് വാഹനത്തെ പരിഷ്ക്കരിക്കാൻ മഹീന്ദ്ര കാണിച്ച തന്ത്രങ്ങളും വിജയരഹസ്യങ്ങളിലൊന്നാണ്

Update: 2026-04-12 09:27 GMT

മുംബൈ: കാലത്തിനനുസരിച്ച് മാറുന്ന കാറുകളുണ്ട്, എന്നാൽ കാലത്തെപ്പോലും വെല്ലുവിളിച്ച് മാറ്റമില്ലാതെ തുടരുന്ന ചില വാഹനങ്ങളുണ്ട്. ആ വിഭാഗത്തിലെ രാജാവാണ് മഹീന്ദ്ര ബൊലേറോ. 2000-ൽ പുറത്തിറങ്ങിയ ബൊലേറോ, 26 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ നിരത്തിലെ രാജാവ് തന്നെയാണ്. ഫീച്ചറുകളുടെയും ആഡംബരങ്ങളുടെയും പിന്നാലെ പായുന്ന പുതിയ കാലത്തെ എസ് യുവികളിൽ നിന്ന് ബൊലേറോ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ട്. അതിൽ പ്രധാനം ബൊലേറോയുടെ ഉപയോഗക്ഷമത തന്നെയാണ്.

പരുക്കൻ റോഡുകളാണെങ്കിലും ദേശിയ പാതകളാണെങ്കിലും ബൊലേറോക്ക് ഒരു പോലെ തന്നെ. കൂടുതൽ ഭാരം കയറ്റാനുള്ള കഴിവ്, മികച്ച ബിൽട്ട് ക്വാളിറ്റി എന്നിവയാണ് ഇന്നും ബൊലേറോയുടെ കരുത്ത്. ഇതിന്റെ ബോക്‌സി ഡിസൈൻ പലപ്പോഴും പ്രശസ്തമായ ജി-വാഗണിനെ അനുസ്മരിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പഴമയുടെ തഴമ്പിൽ തടവി മുന്നോട്ട് പോവില്ലെന്ന നല്ല ബോധ്യമുണ്ട് മഹേന്ദ്രക്ക്. 2026 മോഡലിൽ മഹീന്ദ്ര ചില ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ, ഒരു ബൊലേറോ ആരാധകൻ ആ​ഗ്രഹിക്കുന്നതെന്തോ അതെല്ലാം പുതിയ മോഡലിലും നിലനിർത്തിയിട്ടുണ്ട്.

Advertising
Advertising

പുതിയ മോഡലിലെ ബ്ലാക്ക് പെയിന്റ് സ്‌കീമും അലോയ് വീലുകളും വാഹനത്തിന് കൂടുതൽ ഗാംഭീര്യം നൽകുന്നുണ്ട്. കനത്ത ശബ്ദത്തോടെ അടയുന്ന ബൊലേറോയുടെ ഡോറുകൾക്ക് വരെ ആരാധകരുണ്ട്. പുതിയ മോഡലിലും അതിന് മാറ്റമില്ല. ബൊലേറോയിൽ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. വലിയ ഗ്ലാസ് ഏരിയയും ഉയർന്ന ഇരിപ്പിടവും കാരണം ഡ്രൈവർക്ക് റോഡ് കൃത്യമായി കാണാൻ സാധിക്കുന്ന രീതിയിൽ തന്നെയാണ് പുതിയ മോഡലും. ഇത് നഗരങ്ങളിലെ തിരക്കിലും ഗ്രാമങ്ങളിലെ ഇടുങ്ങിയ റോഡുകളിലും വലിയ സഹായമാണ്.

സർക്കാർ നിയമങ്ങൾ മാറുന്നതിനനുസരിച്ച് ബൊലേറോയെ പരിഷ്‌കരിക്കാൻ മഹീന്ദ്ര കാണിച്ച തന്ത്രങ്ങളും ബൊലേറോയുടെ വിജയരഹസ്യങ്ങളിലൊന്നാണ്. നാല് മീറ്ററിൽ താഴെയുള്ള എസ്യുവി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനായി മെറ്റൽ ബമ്പറുകളിൽ മാറ്റം വരുത്തിയതും കൂടുതൽ ഇന്ധനക്ഷമതയുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ അവതരിപ്പിച്ചതും ഇതിന് ഉദാഹരണങ്ങളാണ്. ഇതുവഴി കുറഞ്ഞ നികുതി ആനുകൂല്യങ്ങൾ നേടാനും വില കുറച്ചു നിർത്താനും മഹീന്ദ്രയ്ക്ക് സാധിച്ചു. 7.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതൽ വില ആരംഭിക്കുന്ന ബൊലേറോ, ഇന്നും ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന എസ്യുവിയാണ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News