എക്‌സ്സി 90; വോൾവോയുടെ സൂപ്പർഹിറ്റ് വാഹനം സ്വന്തമാക്കി ആഷിഖ് അബു

രണ്ട് ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 300 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കുമുണ്ട്

Update: 2022-01-24 16:09 GMT
Editor : abs | By : Web Desk

വോൾവോ എക്‌സ്സി 90 എസ്‌യുവി സ്വന്തമാക്കി സംവിധായകൻ ആഷിക് അബു. സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ആഡംബര വാഹനമാണ് എക്‌സ്സി 90. വോൾവോയുടെ കൊച്ചി ഷോറൂമിൽ നിന്നാണ് ആഷിക് അബുവും റീമ കല്ലിങ്കലും ഒരുമിച്ചെത്തി വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം റീമ കല്ലിങ്കൽ ബിഎംഡബ്ല്യു 3 സീരിസ് ഗാരിജിലെത്തിച്ചിരുന്നു. 

വോൾവോയുടെ 89 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ആഡംബരപൂർണമായ വാഹനമാണ് എക്സ്‌സി 90. രണ്ട് ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 300 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.6 സെക്കൻഡ് മാത്രം മതി. ഏഴ് പേർക്ക് ഇരിക്കാവുന്ന വാഹനത്തിന് 4953 മില്ലീമീറ്റർ നീളവും 1958 മില്ലീമീറ്റർ വീതിയും 1776 മില്ലീമീറ്റർ ഉയരവുമുണ്ട്. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News