താരങ്ങളുടെ സ്വന്തം വാഹനം; ടൊയോട്ട വെൽഫയർ സ്വന്തമാക്കി വിജയ് ബാബുവും

എക്‌സിക്യൂട്ടീവ് ലോഞ്ച് എന്ന വേരിയന്റിൽ മാത്രം പുറത്തിറങ്ങുന്ന വെൽഫെയറിന് 89.85 ലക്ഷം രൂപയാണ് വില.

Update: 2021-11-08 13:32 GMT
Editor : abs | By : Web Desk
Advertising

മലയാള സിനിമ താരങ്ങളുടെ ഇഷ്ട വാഹനങ്ങളിലൊന്നാണ് ടൊയോട്ടയുടെ ആഡംബര എംപിവി വെൽഫയർ. മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും ശേഷം നടനും നിർമാതാവുമായ വിജയ് ബാബുവും വാഹനം സ്വന്തമാക്കിയിരിക്കുന്നു. പുതിയ വാഹനം സ്വന്തമാക്കിയ വിവരം വിജയ് ബാബു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Full View

എക്‌സിക്യൂട്ടീവ് ലോഞ്ച് എന്ന വേരിയന്റിൽ മാത്രം പുറത്തിറങ്ങുന്ന വെൽഫയറിന് 89.85 ലക്ഷം രൂപയാണ് വില. പ്രീമിയം വാഹനങ്ങൾക്ക് സമാനമായ ആഡംബരമാണ് വെൽഫെയറിന്റെ പ്രത്യേകത. പൂർണമായും ചായ്ക്കാൻ കഴിയുന്ന സീറ്റുകൾ, ഇലക്ട്രോണിക് ഫൂട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകൾ റൂഫിൽ ഘടിപ്പിച്ചിട്ടുള്ള എന്റർടെയ്ൻമെന്റ് സ്‌ക്രീൻ, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് ഇന്റീരിയറിൽ ഉള്ളത്.

4935 എംഎം നീളവും 1850 എംഎം വീതിയുമാണ് വാഹനത്തിനുള്ളത്. 1895 എംഎം ഉയരവും 30000 എംഎം വീൽബെയ്‌സുമുണ്ട്. 2.5 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 2494 സിസിയുള്ള എൻജിൻ 115.32 ബിഎച്ച്പി പവറും 198 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News