എഎംഒ ജൗണ്ടി പ്ലസ് ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിലെത്തി; വില 1,10,460 രൂപ

ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് നാല് മണിക്കൂർ കൊണ്ട് സ്‌കൂട്ടർ ഫുൾ ചാർജ് ചെയ്യാം

Update: 2022-02-07 12:20 GMT
Editor : abs | By : Web Desk

എഎംഒ ജൗണ്ടി പ്ലസ് ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിലെത്തി. 1,10,460 യാണ് വില. സ്‌കൂട്ടർ 120 കിലോമീറ്ററിലധികം ഡ്രൈവിങ് റേഞ്ച് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് നാല് മണിക്കൂർ കൊണ്ട്  സ്‌കൂട്ടർ ഫുൾ ചാർജ് ചെയ്യാമെന്നും കമ്പനി പറയുന്നു. 

Advertising
Advertising

ഫെബ്രുവരി 15 മുതൽ 140 ഡീലർഷിപ്പ് കേന്ദ്രങ്ങളിൽ നിന്നായി വിൽപ്പന ആരംഭിക്കും. ബ്രഷ് ലെസ് ഡിസി എൻജിനാണ്‌ ജൗണ്ടി പ്ലസിന്റെ ഹൃദയം. 60 V/40 Ah ലിഥിയം-അയൺ ബാറ്ററിയാണ് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്.  ക്രൂയിസ് കൺട്രോൾ സ്വിച്ച്, ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം (ഇഎബിഎസ്), ആന്റി തെഫ്റ്റ് അലാറം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. 

ടെലിസ്‌കോപിക് ഫോർക് സസ്‌പെൻഷൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സൈഡ് സ്റ്റാൻഡ് സെൻസർ, സെൻട്രൽ ലോക്കിങ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ലൈറ്റുകൾ, എഞ്ചിൻ കിൽ സ്വിച്ച് എന്നിവയാണ് വാഹനത്തിന്റെ മറ്റു പ്രത്യേകതകൾ. മൊബൈൽ യുഎസ്ബി പോർട്ടും ഉണ്ട്. ചുവപ്പ്- കറുപ്പ്, ഗ്രേ- കറുപ്പ്, നീല- കറുപ്പ്, വെള്ള- കറുപ്പ്, മഞ്ഞ- കറുപ്പ് എന്നീ നിറങ്ങളിൽ സ്‌കൂട്ടർ ലഭ്യമാകും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News