പെരിയാറിന്റെ പോരാട്ടവീര്യം തുടിക്കുന്ന ഫാർഗോ വാൻ വീണ്ടും നിരത്തിലേക്ക്

ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്ന പെരിയാറിന് വാൻ വാങ്ങി നൽകാൻ ജനങ്ങളിൽ നിന്നാണ് പണം സ്വരൂപിച്ചത്. ഒരു ലക്ഷം രൂപയാണ് പ്രതീക്ഷിച്ചതെങ്കിലും ജനങ്ങൾ നൽകിയത് ഒന്നര ലക്ഷം രൂപയാണ്

Update: 2026-04-17 06:17 GMT

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന അത്യാഡംബര വാഹനങ്ങൾ പലപ്പോഴും വലിയ ചർച്ചയാവാറുണ്ട്. ആധുനിക സംവിധാനങ്ങൾ ആവോളമുള്ള അത്തരം വാഹനങ്ങളിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന നേതാക്കളുടെ ചിത്രങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. തിരുച്ചിയിൽ വ്യത്യസ്തമാണ് കാര്യങ്ങൾ. ജാതി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പെരിയാർ അവസാനനാളുകളിൽ ഉപയോഗിച്ച 1973 മോഡൽ ഫാർഗോ വാൻ മുഖംമിനുക്കി നിരത്തിലിറങ്ങുന്നതിന്റെ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.

ദ്രാവിഡ കഴകം പാർട്ടിയുടെ ആസ്ഥാനമായ പെരിയാർ മാളികളിയാണ് പാർട്ടി സ്ഥാപകൻ ഇ.വി രാമസ്വാമി ഉപയോഗിച്ച വാഹനത്തിന്റെ മേക്ക് ഓവർ നടക്കുന്നത്. 1973 മോഡൽ വാഹനത്തിന്റെ തനിമ ഒട്ടും ചോരാതെയാണ് പുതുക്കി നിർമ്മിക്കുന്നത്. പെരായാർ ഉപയോഗിച്ച വാഹനം പുതുക്കി പണിയുന്നതിനെ തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന അധ്യായത്തെ സംരക്ഷിക്കാനുള്ള ദൗത്യം എന്നാണ് ദ്രാവിഡ കഴകം ജനറൽ സെക്രട്ടറി അൻബുരാജ് വിശേഷിപ്പിക്കുന്നത്.

Advertising
Advertising

തന്തൈ പെരിയാറിന്റെ ഫാർഗോ വാനിൻ്റെ പിന്നിൽ വലിയ കഥ തന്നെയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്ന പെരിയാറിന് വാൻ വാങ്ങി നൽകാൻ ജനങ്ങളിൽ നിന്നാണ് പണം സ്വരൂപിച്ചത്. ഒരു ലക്ഷം രൂപയാണ് പ്രതീക്ഷിച്ചതെങ്കിലും ജനങ്ങൾ നൽകിയത് ഒന്നര ലക്ഷം രൂപയാണ്. അതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അന്നത്തെ പാർട്ടി പ്രസിഡന്റായിരുന്ന കെ.വീരമണിയാണ്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാനിധിയാണ് പെരിയാറിന് ടിഎംഇസഡ് 7575 എന്ന നമ്പറുള്ള വാനിന്റെ സ്വർണം പൂശിയ താക്കോൽ കൈമാറിയത്.

പെരിയാറിന്റെ ആരോഗ്യസ്ഥിതിയും ആവശ്യങ്ങളും പരിഗണിച്ചാണ് വാൻ ഡിസൈൻ ചെയ്തിരുന്നത്. യാത്രക്കിടയിൽ വിശ്രമിക്കാനായി വാനിനുള്ളിൽ തന്നെ കിടക്കയോട് കൂടിയ ഇരിപ്പടം ഒരുക്കിയിരുന്നു. വാനിലിരുന്ന ജനങ്ങളെ അഭിസംബോധന നടത്താൻ കഴിയുന്ന രീതിയിൽ ജനങ്ങളേയും പരിഷ്‌ക്കരിച്ചിട്ടുണ്ടായിരുന്നു. വെറും നാല് മാസം മാത്രമേ പെരിയാർ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളൂ. 1973 ഡിസംബർ 19-ന് ചെന്നൈ ടി. നഗറിലായിരുന്നു ഈ വാനിൽ നിന്നുള്ള അദ്ദേഹത്തിന്റെ അവസാന പൊതുപ്രസംഗം. അതിനുശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം അന്തരിച്ചു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News