വരുന്നു ഹാർലിയും ഹീറോയും ചേര്‍ന്നുള്ള ഇടിമുഴക്കം; ഹാര്‍ലി ഡേവിഡ്സണുമായി ചേര്‍ന്ന് റെട്രോ ബൈക്ക് പുറത്തിറക്കാനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്

കഴിഞ്ഞവർഷമാണ് ഇന്ത്യയിലെ ഒറ്റയ്ക്കുള്ള നിർമാണവും വിൽപ്പനയും ഹാർഡ്‌ലി ഡേവിഡ്‌സൺ അവസാനിപ്പിച്ചത്

Update: 2021-09-19 11:06 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യൻ വാഹനവിപണിയിൽ ഇനി ഒരു ഒറ്റയ്ക്കുള്ള ബാല്യമില്ലെന്ന് പ്രഖ്യാപിച്ച് രാജ്യം വിട്ട ബ്രാൻഡാണ് ലോകത്തെ എല്ലാ വാഹനപ്രമികളുടേയും നെഞ്ചിടിപ്പായ ഹാർഡ്‌ലി ഡേവിഡ്‌സൺ ബൈക്കുകൾ. ഒരു പതിറ്റാണ്ടോളം ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ അവർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.

കഴിഞ്ഞവർഷമാണ് ഇന്ത്യയിലെ ഒറ്റയ്ക്കുള്ള നിർമാണവും വിൽപ്പനയും ഹാർഡ്‌ലി ഡേവിഡ്‌സൺ അവസാനിപ്പിച്ചത്. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന മോട്ടോർ സൈക്കിൾ ബ്രാൻഡായ ഹീറോ മോട്ടോ കോർപ്പുമായി ചേർന്നാണ് ഹാർഡ്‌ലി ഡേവിഡ്‌സൺ ബിസിനസ് നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഹാർലിയും ഹീറോയുമായി കരാറിലെത്തുന്നത്. അതിന് ശേഷം 13 ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ വിൽക്കാനും 100 ഓളം ബൈക്കുകളുടെ ബുക്കിങ് നേടാനും ഹീറോയ്്ക്കായി.

ഇപ്പോൾ ഹീറോ, ഹാർലി ഡേവിഡ്‌സണുമായി ചേർന്ന് റെട്രോ സ്റ്റൈലിലുള്ള ബൈക്ക് വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ്. ഹീറോ മോട്ടോർ കോർപ്പിന്റെ പ്രീമിയം ബൈക്ക് സെഗ്മെന്റിലേക്കുള്ള എൻട്രി കൂടിയായിരിക്കും ഈ ബൈക്ക്. വാഹനത്തിന്റെ മറ്റു വിവരങ്ങളോ, എപ്പോൾ ഈ ബൈക്ക് പുറത്തിറങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം ഹീറോയിൽ നിന്നുള്ള ഇലക്ട്രിക് ബൈക്ക് അടുത്തവർഷം മാർച്ചിൽ പുറത്തിറങ്ങുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News