വികസിത രാജ്യങ്ങളിൽ 2035ഓടെ ഇലക്ട്രിക് വാഹനം മാത്രം ഇറക്കാൻ കവാസാക്കി

വികസ്വര രാജ്യങ്ങളിൽ അടുത്ത 10 വർഷം മോട്ടോർസൈക്കിൾ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതിനാൽ പെട്രോൾ എൻജിനുള്ള വാഹനങ്ങൾ തുടർന്നും നിർമിച്ച് വിതരണം ചെയ്യും

Update: 2021-10-16 15:37 GMT
Advertising

2035ഓടെ വികസിത രാജ്യങ്ങളിൽ ഇലക്ട്രിക് വാഹനം മാത്രം ഇറക്കുകയുള്ളുവെന്ന് ജപ്പാനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കവാസാക്കി. എന്നാൽ വികസ്വര രാജ്യങ്ങളിൽ പെട്രോൾ മോട്ടോർ സൈക്കിളുകൾ ഇറക്കും. നിലവിൽ പൂർണമായും ഇലക്ട്രിക്കായ വാഹനം കവാസാക്കി പുറത്തിറക്കിയിട്ടില്ല. എന്നാൽ ഹോണ്ട, യമഹ, സുസുക്കി എന്നിവക്കൊപ്പം ജപ്പാനിലെ നാലു പ്രധാന കമ്പനികളിൽ ഒന്നാമത് നിൽക്കുന്ന കവാസാക്കി പെട്രോൾ എൻജിൻ വാഹനം ഒഴിവാക്കുമെന്ന പ്രഖ്യാപനം വലിയ വാർത്തയായാണ് വാഹനലോകം കാണുന്നത്. ഹൈഡ്രജൻ പവറുള്ള മോട്ടോർസൈക്കിൾ നിർമാണം കമ്പനി തുടരും.

വികസ്വര രാജ്യങ്ങളിൽ അടുത്ത 10 വർഷം മോട്ടോർസൈക്കിൾ ​വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതിനാൽ പെട്രോൾ എൻജിനുള്ള വാഹനങ്ങൾ തുടർന്നും നിർമിച്ച് വിതരണം ചെയ്യും. മോട്ടോർസൈക്കിൾ ഉപഭോക്താക്കൾക്ക് എൻജിൻ ശബ്ദവും വൈബ്രേഷനും പ്രധാനമായതിനാൽ അത്തരം അനുഭവം തുടർന്നും നൽകുമെന്നും എന്നാൽ കാർബൺ രഹിത കാലത്തെ പരിഗണിക്കുമെന്നും കവാസാക്കി ഹെവി ഇൻഡസ്ട്രീസ് പ്രസിഡൻറ് യഷുഹികോ ഹാഷിമോടോ പറഞ്ഞു.

2025 ൽ ഇലക്ട്രിക് ഹൈബ്രിഡ് മോഡലുകളിൽ പുതിയ 10 വാഹനങ്ങളിറക്കുമെന്ന് ജപ്പാനീസ് മോട്ടോർസൈക്കിൾ നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. മുന്തിയ ഇന്ധന പവർ ഉപയോഗിക്കാനാകുന്ന അഞ്ച് ഓഫ് റോഡ് മോഡലുകളടക്കം ഇവയിലുണ്ടാകും. 2035 ഓടെ ജപ്പാൻ, യൂറോപ്പ്, കാനഡ, ആസ്‌ത്രേലിയ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഇറക്കുക.




 


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News