ഒരുകാലത്തും അയാളെ എതിർത്തു നിൽക്കരുത്... എസ്.യു.വികളുടെ ബിഗ് ഡാഡി സ്‌കോർപിയോ എൻ ജൂണിൽ

2014 ൽ വന്ന ഫേസ് ലിഫ്റ്റ് മോഡൽ സ്‌കോർപിയോ ക്ലാസിക്ക് എന്ന പേരിൽ വിപണിയിൽ തുടരും.

Update: 2022-05-21 12:32 GMT
Editor : Nidhin | By : Web Desk
Advertising

20 വർഷം മുമ്പ് 2002 ജൂൺ 20 നാണ് ഇന്ത്യക്കാർ ആദ്യമായി നെഞ്ചിൽ ലോഗോയുമായി വന്ന സ്‌കോർപിയോയെ കണ്ടത്. പിന്നീടങ്ങോട്ട് അത്രനാളും വിലകൂടിയ കാറുകൾ മാത്രം വാണിരുന്ന ഇന്ത്യൻ ഓഫ്‌റോഡ് എസ്.യു.വി വിപണി സ്‌കോർപിയോ ജനകീയമാക്കി മാറ്റി. പരുക്കൻ രൂപവും കരുത്തുന്ന എംഹൗക്ക് എഞ്ചിനെയും ഇന്ത്യക്കാർ ഹൃദയം നിറഞ്ഞു സ്‌നേഹിച്ചു.

ഇപ്പോൾ വീണ്ടും ആ സ്‌കോർപിയോയുടെ എഞ്ചിൻ മുരൾച്ചയുടെ പരുക്കൻ രൂപവും ബിഗ് ഡാഡി ഡിസൈനിൽ വന്നിരിക്കുകയാണ്. സ്‌കോർപിയോ എൻ ( Scorpio N) എന്ന് പേരിട്ടിരിക്കുന്ന പുതിയ തലമുറ സ്‌കോർപിയോ ജൂൺ 27 ന് പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ ജൂൺ 20 അവതരിപ്പിക്കുമെന്നായിരുന്നു സൂചനകളെങ്കിലും ഒരാഴ്ച വൈകിയായിരിക്കും പുറത്തിറങ്ങുക.


വാഹനത്തിന്റെ ചിത്രവും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. അതേസമയം 2014 ൽ വന്ന ഫേസ് ലിഫ്റ്റ് മോഡൽ സ്‌കോർപിയോ ക്ലാസിക്ക് എന്ന പേരിൽ വിപണിയിൽ തുടരും. നിലവിലെ സ്‌കോർപിയോക്കും മഹീന്ദ്രയുടെ തന്നെയായ എക്‌സ് യു വി 700 ന്റെ കുറഞ്ഞ വേരിയന്റുകളേക്കാൾ അധികമായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് സൂചന.

മഹീന്ദ്ര ഥാറിലും ബൊലേറോയിലും ഉപയോഗിക്കുന്ന ലാഡർ ഫ്രെയിം ചേസിസിൽ തന്നെയായിരിക്കും പുതിയ സ്‌കോർപിയോയും നിർമിക്കുക.


ബിഗ് ഡാഡി ഡിസൈൻ എന്ന് വിളിക്കാവുന്ന ഡിസൈനിലെത്തുന്ന പുതിയ തലമുറ എസ്.യു.വികളുടെ എല്ലാ ഡിസൈൻ എലമെന്റ്‌സും ചേർന്നതാണ്. അതേസമയം സ്‌കോർപിയോയുടെ പരുക്കൻ മുഖഭാവം സ്‌കോർപിയോ എന്നിലും തുടരുന്നുണ്ട്.

വാഹനത്തിന്റെ ഇന്റീരിയർ ഫീച്ചറുകളെ കുറിച്ച് കമ്പനി ഔദ്യോഗികമായി ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും എക്‌സ് യു വി 700 ൽ നിരവധി ഫീച്ചറുകൾ സ്‌കോർപിയോയിലും വരാൻ സാധ്യതയുണ്ട്.

ഥാറിലും എക്‌സ്.യു.വി 700 ലും ഉപയോഗിക്കുന്ന 2.0 ലിറ്റർ, 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകളാണ് സ്‌കോർപിയോയിലും ഉപയോഗിക്കുക. 6 സ്പീഡ് മാനുവൽ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്ക് എന്നീ ഗിയർബോക്‌സുകളും ലഭ്യമാകും. ഉയർന്ന വേരിയന്റുകളിൽ 4 വീൽ ഡ്രൈവും പ്രതീക്ഷിക്കുന്നുണ്ട്.

Summary: Mahindra Scorpio-N revealed in official images

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News