മഹീന്ദ്ര ഡെലിവർ ചെയ്യാനുള്ളത് 1.43 ലക്ഷം എസ്.യു.വികൾ; എക്‌സ്.യു.വി 700 ഡെലിവറി ഡേറ്റ് 2024 !!

എക്‌സ് ഷോറൂം മൂല്യം വച്ച് നോക്കിയാൽ 9,500 കോടി രൂപയുടെ എക്‌സ് യു വി 700 ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

Update: 2022-07-16 10:44 GMT
Editor : Nidhin | By : Web Desk

മഹീന്ദ്ര എന്ന ഇന്ത്യൻ വാഹന നിർമാണക്കമ്പനി ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വാഹനങ്ങൾ ഡെലിവർ ചെയ്യാനെടുക്കുന്ന കാലതാമസമാണ്. ജൂലൈ ഒന്നിന് പുറത്തുവന്ന കണക്ക് അനുസരിച്ച് 1.43 ലക്ഷം എസ്.യു.വികളാണ് മഹീന്ദ്ര ഇന്ത്യയിൽ മാത്രം ഡെലിവർ ചെയ്യാനുള്ളത്. എക്‌സ്‌യുവി 700, എക്‌സ്‌യുവി 300, ഥാർ, ബൊലേറോ എന്നിവ മാത്രം ചേർത്താണ് ഇത്രയും ബാക്ക്‌ലോഗുണ്ടായിരിക്കുന്നത്. ഈ മാസം 30ന് പുതിയ സ്‌കോർപിയോ എൻ ബുക്കിങ് ആരംഭിച്ചാൽ ഈ കണക്ക് ഇനിയും വലുതാകും.

ഈ പട്ടികയിൽ എക്‌സ്‌യുവി 700 ആണ് ഏറ്റവും കൂടുതൽ ബുക്കിങ് ഉള്ളത്. 80,000 ബുക്കിങാണ് നിലവിൽ എക്‌സ്‌യുവി 700 നുള്ളത്. പ്രതിമാസം ശരാശരി 9,800 ബുക്കിങ് പുതുതായി ലഭിക്കുന്നുണ്ട്. എക്‌സ് ഷോറൂം മൂല്യം വച്ച് നോക്കിയാൽ 9,500 കോടി രൂപയുടെ എക്‌സ് യു വി 700 ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. 35,824 യൂണിറ്റുകളാണ് ഇതുവരെ ഡെലിവറി ചെയ്യാൻ സാധിച്ചിട്ടുള്ളത്. ചില വേരിയന്റുകൾ ഇപ്പോൾ ബുക്ക് ചെയ്താൽ 2024 ൽ മാത്രമേ ഡെലിവറി ലഭിക്കുകയുള്ളൂ എന്നാണ് ഡീലർമാർ സൂചിപ്പിക്കുന്നത്.

Advertising
Advertising

പട്ടികയിൽ രണ്ടാമതുള്ളത് ഓഫ് റോഡ് വാഹനമായ ഥാറാണ്. 26,000 ഥാറുകളാണ് ഇനി ഡെലിവറി ചെയ്യാൻ ബാക്കിയുള്ളത്. ഇതുവരെ 58,391 യൂണിറ്റുകളാണ് ഇതുവരെ നിരത്തിലിറങ്ങിയത്.

കാലങ്ങളായി മഹീന്ദ്രയുടെ വിൽപ്പന ചാർട്ടിൽ വീഴാതെ നിൽക്കുന്ന ബൊലേറോയാണ് മൂന്നാമത്. 15,000 യൂണിറ്റുകളാണ് ബൊലേറോ ഇനി ഡെലിവറി ചെയ്യാൻ ബാക്കിയുള്ളത്. അവസാനസ്ഥാനത്തുള്ളത് കോംപാക്ട് എസ്.യു.വി എക്‌സ്.യു.വി 300 ആണ്. 14,000 യൂണിറ്റുകൾ ഡെലിവറി ചെയ്യാനുള്ള ഈ മോഡലിന് നിലവിൽ ബുക്കിങ് കുറവാണ്. ചിപ്പ് ക്ഷാമവും കുറഞ്ഞ പ്രൊഡക്ഷൻ കപ്പാസിറ്റിയുമാണ് മഹീന്ദ്രയുടെ കാറുകളുടെ ഡെലിവറി സമയം കൂടാൻ ഇത്രയും കാരണം.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News