120 കിലോമീറ്റർ സ്പീഡിൽ വന്നിടിച്ചിട്ടും യാത്രക്കാർ സുരക്ഷിതർ; മാരുതി ബലേനോയുടെ കരുത്ത്

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻറെ ജനപ്രിയ പ്രീമിയം ഹാച്ച് ബാക്കാണ് ബലേനോ. വാഹനം ഇതുവരെ 10 ലക്ഷം യൂണിറ്റ് വിൽപ്പന നേടിയതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

Update: 2021-12-15 15:28 GMT
Editor : abs | By : Web Desk
Advertising

മാരുതി സുസുക്കി വാഹനങ്ങൾ ഇടക്കൊക്കെ സേഫ്റ്റി കുറവാണ് എന്ന് പഴി കേൾക്കാറുണ്ട്. എന്നാൽ ആ വിമർശനങ്ങൾ തെറ്റാണെന്ന് തെളിയിച്ചിരിക്കുയാണ് ഒരു മാരുതി സുസുക്കി ബലേനോ ഉപഭോക്താവ്. 120 കിലോമീറ്റർ വേഗതയിൽ വന്ന മാരുതി ബെലേനോ അപകടത്തിൽ പെട്ടിട്ടും ഡ്രൈവർ സുരക്ഷിതനായിരിക്കുന്നു. ബലെനോ ഓണേഴ്സ് ക്ലബ്ബ് ഫേസ്ബുക്ക് പേജിൽ ഗൗരവ് മിശ്ര എന്ന ഉപഭോക്താവാണ് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

തന്റെ ബലേനോ അപകടത്തിൽ പെട്ടതിന്റെ ചിത്രങ്ങളാണ് മിശ്ര പങ്കുവെച്ചിരിക്കുന്നത്. കാറിന്റെ മുന്നിൽ വലതു ഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചതും ചിത്രത്തിൽ നിന്ന് വ്യക്തമാണ്. ചില സമയങ്ങളിൽ ഒരു കാറിന്റെ സുരക്ഷാ ഉപകരണങ്ങൾ എങ്ങനെ ആളുകളുടെ ജീവൻ രക്ഷിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണിത്.

''120 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച വാഹനം ഇത്രയും വലിയ ആഘാതം ഉണ്ടായിട്ടും ഡ്രൈവർ സുരക്ഷിതനായിരുന്നു. യാത്രക്കാരെ രക്ഷിക്കാൻ എയർബാഗുകൾ കൃത്യമായി പ്രവർത്തിച്ചു.'' ഗൗരവ് മിശ്ര കുറിച്ചു.



മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻറെ ജനപ്രിയ പ്രീമിയം ഹാച്ച് ബാക്കാണ് ബലേനോ. വാഹനം ഇതുവരെ 10 ലക്ഷം യൂണിറ്റ് വിൽപ്പന നേടിയതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. 2015 ഒക്ടോബറിൽ പുറത്തിറക്കിയതിന് ശേഷം ആറ് വർഷത്തിനുള്ളിൽ ആണ് മാരുതിയുടെ ഈ നേട്ടം.

നിലവിൽ 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റർ ഡീസൽ എൻജിനുമാണ് റഗുലർ ബലേനോയുടെ ഹൃദയം. ഡ്യുവൽ ഫ്രണ്ട് എയർബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്സ് ലിമിറ്റർ സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട് സിസ്റ്റം, റിയർ പാർക്കിങ് സെൻസർ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

അസിസ്റ്റ് സെൻസറുകൾ, എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ചില സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്നു. 5.63 ലക്ഷം മുതലാണ് ബലേനോയുടെ വിവിധ വകഭേദങ്ങൾക്ക് ദില്ലി ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ അൾട്രോസ്, ഹ്യുണ്ടായ് ഐ 20, ഫോക്സ്വാഗൺ പോളോ, എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികൾ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News